Image

അവിഹിത ഗര്‍ഭം: ഫിലിപ്പൈന്‍സ്‌ യുവതി കുഞ്ഞിനെ ചവറ്റുകൂനയില്‍ തള്ളി

Published on 18 June, 2012
അവിഹിത ഗര്‍ഭം: ഫിലിപ്പൈന്‍സ്‌ യുവതി കുഞ്ഞിനെ ചവറ്റുകൂനയില്‍ തള്ളി
ഷാര്‍ജ: കുഞ്ഞിന്റെ ജഡം ചവറ്റുകൂനയില്‍ കണ്ടെത്തി. അവിഹിത ഗര്‍ഭത്തിലൂടെ കുഞ്ഞിന്‌ ജന്മം നല്‍കിയ ഫിലിപ്പൈന്‍സ്‌ സ്വദേശിനിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സജാ വ്യവസായ മേഖലയിലാണ്‌ സംഭവം. ചവറ്റുകൂനയില്‍ ഗാര്‍ബേജ്‌ ബാഗില്‍ കുഞ്ഞിന്റെ ജഡം കണ്ടെത്തിയ യുവാവ്‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന്‌ മൂന്ന്‌ കിലോയോളം ഭാരമുണ്ട്‌. മരണകാരണം അന്വേഷിക്കുന്നു.

ഇതേസമയം, മതിയായ ജനന രേഖകളില്ലാതെ കുഞ്ഞിനെ ചികിത്സിക്കാനായി അല്‍ ഖാസിമി ആശുപത്രിയില്‍ കൊണ്ടുവന്ന ഫിലിപ്പൈന്‍സ്‌ യുവതിയെയും പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഈ കുഞ്ഞും അവിഹിത ഗര്‍ഭത്തിലൂടെ പിറന്നതാണെന്ന്‌ പൊലീസ്‌ കണ്ടെത്തി. കുഞ്ഞിനെ പിന്നീട്‌ സോഷ്യല്‍ കെയര്‍ സെന്ററിലേയ്‌ക്ക്‌ മാറ്റും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക