Image

സലാല ഫെസ്റ്റിന്‌ വ്യാഴാഴ്‌ച കൊടിയേറും

Published on 18 June, 2012
സലാല ഫെസ്റ്റിന്‌ വ്യാഴാഴ്‌ച കൊടിയേറും
സലാല: മരുഭൂമിയിലെ കേരളമായ സലാലയുടെ വസന്തോല്‍സവത്തിന്‌ വ്യാഴാഴ്‌ച കൊടിയേറ്റം. ദോഫാര്‍ ഗവര്‍ണര്‍ മുഹമ്മദ്‌ ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹമൂദ്‌ അല്‍ ബുസൈദി ഉത്സവത്തിന്‌ ഔപചാരിക തുടക്കം കുറിക്കും. മേളയുടെ മുഖ്യവേദിയായ മുനിസിപ്പല്‍ റിക്രിയേഷന്‍ സെന്‍ററിന്‍െറ മുഖ്യ കവാടത്തിലാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. തുടക്കം പ്രഭാപൂരിതമാക്കാന്‍ വെടികെട്ടും ഒരുക്കുന്നുണ്ട്‌. പുഷ്‌പങ്ങള്‍ക്കിടയില്‍ വിരിയുന്ന ഒമാന്‍ പതാകയും ചടങ്ങിന്‍െറ സവിശേഷതയായിരിക്കും.

28 ദിവസം നീളുന്ന പ്രദര്‍ശനവും 21ന്‌ തുടങ്ങും. ഈ വര്‍ഷം ഒമാന്‍ കുട്ടികളുടെ വര്‍ഷമായി ആചരിക്കുന്നതിന്‍െറ ഭാഗമായി ഉത്സവത്തില്‍ കുട്ടികള്‍ക്ക്‌ നിരവധി വേദികളും ഇനങ്ങളും ഒരുക്കുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ പ്രത്യേക പരിപാടികള്‍, വിനോദ ഇനങ്ങള്‍, പ്രൊജക്ടുകള്‍, വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ നിരവധി ഇനങ്ങളാണ്‌ ഒരുങ്ങുക. കുട്ടികളെ ആകര്‍ഷിക്കുന്ന മറ്റ്‌ നിരവധി വിനോദ ഇനങ്ങളും നഗരിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും. കുട്ടികളുടെ തീയേറ്റര്‍ അടക്കം 200 ലധികം ഇനങ്ങള്‍ കൂട്ടികള്‍ക്ക്‌ മാത്രമായി സംഘടിപ്പിക്കും. കുട്ടികള്‍ക്കായി മൂന്ന്‌ നാടകങ്ങളും അരങ്ങിലത്തെും. ഈ മാസം 21 മുതല്‍ അടുത്ത മാസം അഞ്ച്‌ വരെയാണ്‌ കുട്ടികളുടെ പ്രദര്‍ശനം നടക്കുക.

ആഘോഷത്തിന്‍െറ ഭാഗമായി സാംസ്‌കാരിക,പരമ്പരാഗത നൃത്തങ്ങളും പരിപാടികളും പ്രദര്‍ശനങ്ങളും ഒരുക്കുന്നുണ്ട്‌. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും സംഗീത പരിപാടികളും, നാടകങ്ങളും സംഘടിപ്പിക്കും. അറബ്‌ ലോകത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സംഗീത പരിപാടികള്‍ ഉത്സവത്തില്‍ അരങ്ങ്‌ തകര്‍ക്കും. ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സര്‍ക്കസും സംഘടിപ്പിക്കുന്നുണ്ട്‌. ഒമാനിലെയും സുഹൃദ്‌ രാജ്യങ്ങളിലെ സംഗീത സംഘങ്ങള്‍ക്കൊപ്പം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നാടോടി കലാ സംഘങ്ങളും ഉത്സവത്തിന്‌ മാറ്റുകൂട്ടാനത്തെും.

അമേരിക്കന്‍ നാടോടി ഗോത്ര വര്‍ഗങ്ങളുടെ ബാന്‍റ്‌ പരിപാടി ഈ വര്‍ഷത്തെ സവിശേഷതയായിരിക്കും. അമേരിക്കന്‍ തീയേറ്റര്‍ ഗ്രൂപ്പുകളും ഈ വര്‍ഷം ഫെസ്റ്റിവലിന്‌ മാറ്റു കൂട്ടാനത്തെും. ഫെസ്റ്റിവലിന്‍െറ ഭാഗമായി നിരവധി നാടകങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌. കൊറിയ, ഉക്രെയിന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലെ കലാകാരന്മാരും ഉത്സവത്തില്‍ കലാ ഇനങ്ങള്‍ അവതരിപ്പിക്കും.സുല്‍ത്താന്‍ സായുധ സേനാ വിഭാഗങ്ങളിലെ ടീമുകളും പ്രദേശിക ക്‌ളബ്ബുകളും പങ്കെടുക്കുന്ന ഫുട്‌ബാള്‍ മത്സരവും പ്രത്യേകതയാണ്‌. പരമ്പരാഗത ഉല്‍പന്നങ്ങളൂടെയും പൈതൃകങ്ങളുടെയും പ്രദര്‍ശനവും ഉല്‍സവത്തിന്‍െറ ഭാഗമായി ഒരുക്കുന്നുണ്ട്‌.
സലാല ഫെസ്റ്റിന്‌ വ്യാഴാഴ്‌ച കൊടിയേറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക