Image

ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി സ്ത്രീ കുടി മരിച്ചു

Published on 08 March, 2021
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി സ്ത്രീ കുടി മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ആലപ്പുുഴ തലവടി സ്വദേശിനി അനിത ജയ്‌മോഹന്‍ മരിച്ചു. സംസ്കാരം പിന്നീട്.

ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ താമസിച്ചിരുന്ന അനിത ജയ്‌മോഹന്‍ ഇന്നലെ വൈകിട്ടാണ് മരിച്ചത്. കോവിഡ് ബാധിച്ച് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ആലപ്പുഴ തലവടി സുബ്രഹ്മണ്യപുരം സ്വദേശിനിയാണ്. കോവിഡിനെത്തുടര്‍ന്ന് ഡിസംബറില്‍ തുടങ്ങിയ ആശുപത്രിവാസമാണ് ഫലം കാണാതെ ഇന്നലെ അവസാനിച്ചത്.

ലണ്ടനിലെ ഒരു ഫൈസ്റ്റാര്‍ ഹോട്ടലിലെ മാസ്റ്റര്‍ ഷെഫാണ് അനിതയുടെ ഭര്‍ത്താവ് ജയ്‌മോഹന്‍. 2006ല്‍ ആയിരുന്നു ഇവര്‍ ലണ്ടനിലെത്തിയത്. അതുല്‍, അക്ഷയ് എന്നിവര്‍ മക്കളാണ്. ഡിസംബര്‍ ആദ്യവാരം ജനിതകമാറ്റം വന്ന കോവിഡ് വൈറസ് വീട്ടിലുള്ള എല്ലാവര്‍ക്കും പിടിപെട്ടെങ്കിലും അനിതയുടെ രോഗംമാത്രം ഭേദപ്പെടാതെ വഷളാകുകയായിരുന്നു.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക