Image

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെ സംവരണ കേസുകളിലെ വിധികള്‍ പുനപരിശോധിക്കാന്‍ സുപ്രീംകോടതി

Published on 08 March, 2021
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെ സംവരണ കേസുകളിലെ വിധികള്‍ പുനപരിശോധിക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: പിന്നാക്കവിഭാഗക്കാര്‍ക്ക് 50 ശതമാനമായി സംവരണം നിശ്ചയിച്ച മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെ വിവിധ സംവരണ കേസുകളിലെ വിധികള്‍ പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി.പിന്നാക്ക സംവരണത്തിലുളള അധികാരത്തെയും 50 ശതമാനം സംവരണ പരിധിയെയും കുറിച്ച്‌ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചു.

സാമ്ബത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം 50 ശതമാനമായി നിശ്ചയിച്ച 1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധിന്യായം ഒരു വലിയ ബഞ്ചിനെ കൊണ്ട് വിശദമായി പരിശോധിക്കും. മാര്‍ച്ച്‌ 15 മുതല്‍ ദിവസവും വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.

മറാത്ത സമുദായത്തിന് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും 12-13 ശതമാനം സംവരണം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമം കഴിഞ്ഞവര്‍ഷം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ സംവരണ ഉത്തരവിന് എതിരെയുളള ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബഞ്ച് ഇന്ന് വിധി പ്രഖ്യാപിച്ചത്.

പിന്നാക്കവിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇതിനെതിരെയായിരുന്നു ഇന്ദിരാ സാഹ്നി കേസ്. അസാധാരണ സാഹചര്യത്തിലൊഴികെ 50 ശതമാനം കടക്കാന്‍ പാടില്ലെന്നായിരുന്നു ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. മുന്‍പ് ഒന്‍പതംഗ ഭരണഘടനാ ബഞ്ചിന്റേതായിരുന്നു മണ്ഡല്‍ കമ്മീഷന്‍.

ഇത് പുനപരിശോധിക്കണമെങ്കില്‍ 11 അംഗ വിശാല ബഞ്ച് രൂപീകരിക്കണം. സംവരണം ഏതെങ്കിലും ഒരു സംസ്ഥാനത്തിനെ മാത്രമായി ബാധകമാകുന്ന കാര്യമല്ലെന്നും എല്ലാം സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്ന് അഭിപ്രായപ്പെട്ടാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസയച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക