Image

പ്രതിയോട് വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല, പ്രചരിച്ചത് തെറ്റായ വാര്‍ത്ത : ചീഫ് ജസ്റ്റിസ് ബോബ്‌ഡെ

Published on 08 March, 2021
പ്രതിയോട് വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല, പ്രചരിച്ചത് തെറ്റായ വാര്‍ത്ത : ചീഫ് ജസ്റ്റിസ്  ബോബ്‌ഡെ

ബലാത്സംഗ കേസ് പ്രതിയോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചെന്ന വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തതാണെ ന്നും, കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുളളതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ പറഞ്ഞു.

ഇന്ന് മറ്റൊരു കേസിന്റെ വാദത്തിനിടെയാണ്, പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്‌ക്കുകയല്ല കോടതി ചെയ്‌തതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന് ചോദിക്കുകയാണ് ചെയ്തത്. അത് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.


ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിമര്‍ശനമാണ് താന്‍ നേരിട്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു. ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത് വലിയ വിവാദമായിരുന്നു. നിയമ രംഗത്തുനിന്ന് ഉള്‍പ്പടെ സമൂഹത്തിന്റ നാനാതുറയിലുള്ള ഒട്ടേറെ പേര്‍ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക