Image

ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫിന് ജയം

Published on 08 March, 2021
ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫിന് ജയം
രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് തൃപ്പെരുന്തുറയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം എല്‍ഡിഎഫിന്. നേരത്തെ രണ്ട് തവണ ജയിച്ച്‌ രാജിവച്ച വിജയമ്മ ഫിലെന്ദ്രനെ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

ഒരു മുന്നണിക്കും ഈ പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷം ഇല്ല. കോണ്‍ഗ്രസിനും ബിജെപിക്കും ഒപ്പത്തിനൊപ്പം ആണ് സീറ്റ് നില. എല്‍ഡിഎഫിന് ആകട്ടെ ഒരു സീറ്റ് കുറവും.

സംവരണ പഞ്ചായത്താണ് തൃപ്പെരുന്തുറ. എന്നാല്‍ സംവരണ സീറ്റില്‍ കോണ്‍ഗ്രസ് അംഗം വിജയിച്ചില്ല. തുടര്‍ന്നാണ് സിപിഐഎമ്മിന്റെ വിജയമ്മ ഫിലെന്ദ്രന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്. എന്നാല്‍ സിപിഐ എം ജില്ലാകമ്മിറ്റി വിജയമ്മയോട് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ സ്ഥാനം ഒഴിയുകയും ചെയ്തു. വീണ്ടും മത്സരിച്ച്‌ കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചു,രാജിവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക