Image

ഓരോ പെണ്‍കുട്ടിയും സ്വയം ആഞ്ഞടിക്കുന്ന ഓരോ കടലുകളാണ് (ബിനു ചിലമ്പത്ത് (സൗത്ത് ഫ്‌ലോറിഡ ))

ബിനു ചിലമ്പത്ത് (സൗത്ത് ഫ്‌ലോറിഡ ) Published on 08 March, 2021
ഓരോ പെണ്‍കുട്ടിയും സ്വയം ആഞ്ഞടിക്കുന്ന ഓരോ കടലുകളാണ് (ബിനു ചിലമ്പത്ത് (സൗത്ത് ഫ്‌ലോറിഡ ))
നിങ്ങള്‍ക്കുമുണ്ടാകും പറക്കാന്‍ കൊതിച്ചിട്ടും ചിറകറ്റു പോയ ഒരു കൂട്ടുകാരി.

നിങ്ങള്‍ക്കും കാണും വലിയ ഡാന്‍സര്‍ ആകാന്‍ കൊതിച്ചിട്ട് അടുക്കളയിലെ ഒതുങ്ങിക്കൂടി മരിച്ചു ജീവിക്കുന്ന ഒരു കൂട്ടുകാരി.

നിങ്ങള്‍ക്കും കാണും വലിയ എഴുത്തുകാരിയാവണമെന്ന് കൊതിച്ചിട്ടും മതിലുകള്‍ക്കുള്ളില്‍ വാക്കുകളെ പൂട്ടിവയ്‌ക്കേണ്ടി വന്ന ഒരു കൂട്ടുകാരി.

ഓരോ പെണ്‍കുട്ടിയും സ്വയം ആഞ്ഞടിക്കുന്ന ഓരോ കടലുകളാണ്.

സ്വപ്നങ്ങള്‍ പിന്നാമ്പുറത്തു വച്ച അഴുക്കു പാത്രത്തിലേക്ക് തട്ടികളഞ്ഞു കുഴിച്ചിടേണ്ടി വരുന്നവര്‍, അച്ഛന്റെ ബാധ്യതയായും അമ്മയുടെ ആധിയായും അനിയന്റെ അഭിമാനമായുമൊക്കെ സമൂഹത്തില്‍ ജീവിച്ചു നരകിച്ചു മരിക്കേണ്ടി വരുന്നവര്‍,

ഇന്ന് എന്റെ പെണ്ണുങ്ങള്‍ക്ക് വേണ്ടിയാണ് എന്റെ ശബ്ദം ഞാന്‍ ഉയര്‍ത്തുന്നത്.ഇന്ന് മാര്‍ച്ച് എട്ടാം തിയ്യതി. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ, ഏറ്റവും കൂടുതല്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഞങ്ങള്‍ പെണ്ണുങ്ങളുടെ ദിവസം.

പ്രതിദിനം  എട്ടു പേര്‍ എന്ന കണക്കിലാണ് ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെടുന്നതെന്ന് പറഞ്ഞാല്‍ എന്റെ സമൂഹമേ നിങ്ങള്‍ക്കിത് അംഗീകരിക്കാന്‍  കഴിയുമോ? കഴിഞ്ഞാലും ഇല്ലെങ്കിലും അത് തന്നെയാണ് സത്യം.

എത്രയൊക്കെ സമൂഹത്തിന്റെ  ചിന്താഗതികള്‍ മാറിയെന്നു അവകാശപ്പെട്ടാലും പെണ്ണ് ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ്. നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ജോലി സ്ഥലങ്ങളില്‍ ഇരിക്കാനും തുല്യതയ്ക്കും വേണ്ടി സ്ത്രീകള്‍ സമരത്തിലാണ്.

ഓരോ പെണ്ണും ഓരോ പുസ്തകങ്ങളാണ്. എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ജീവിതങ്ങളാണ്.

തളരാകെ തകരാതെ മുന്നോട്ട് പോകൂ എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ.. തുല്യതയുടെ ഒരു കാലം നിങ്ങളെയും എന്നെയും കാത്തിരിക്കുന്നുണ്ട്. ആര്‍ക്ക് മുന്‍പിലും തലകുനിക്കാതെ നിവര്‍ന്നു നടക്കാന്‍ പഠിക്കൂ കാലം ഒരിക്കല്‍ മാറുക തന്നെ ചെയ്യും. നിങ്ങളുടെയും എന്റെയും സ്വപ്നങ്ങള്‍ എല്ലാ മതില്‍ക്കെട്ടുകള്‍ക്കുമപ്പുറത്തേക്ക് ബോഗന്‍ വില്ലകളെ പോലെ തഴച്ചു വളരുകയും ചെയ്യും.

Join WhatsApp News
Joseph Chacko 2021-03-08 20:06:55
Binu I really accepted your premises. You are right to certain extend- yes we went to the moon-yes they are trying have vacation trips to stars soon- Jeff Bezzo is taking the lead. But where is ordinary people? They are still some where not noticed, or they are pushed behind as if they their existence has counted or just a meaningless . These are unanswered or waste basket materials to some. I am definitely mentioning those some.they are the commanders, the captains , & leaders with very exclusive agenda for themselves. Hope their aggends may change. In this world of ours changes taking place in a lightening speed where every body is playing catch up game & nobody has the priority in these topics. A lot of sincere time needs to be spent on this negleted areas.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക