Image

വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ, ആശ്വാസം- വി. മുരളീധരന്‍

Published on 07 March, 2021
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ, ആശ്വാസം- വി. മുരളീധരന്‍


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലി എന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. ഇതെല്ലാം ധനകാര്യ വകുപ്പിന്റെ കീഴില്‍ വരുന്ന കസ്റ്റംസിന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.  ഇച്ഛാശക്തിയുള്ള ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും കേന്ദ്രത്തിലുള്ളതുകൊണ്ടാണ് വിദേശ പൗരന്മാരുമായി ചേര്‍ന്ന് പിണറായി വിജയന്‍ നടത്തിയ കള്ളക്കടത്ത് കൈയോടെ പിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിനോദിനി ബാലകൃഷ്ണനെ വി. മുരളീധരന്‍ വേട്ടയാടുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ എന്ന് 
മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ എന്ന ആശ്വാസമുണ്ടെന്നും അതില്‍ സത്യസന്ധത പുലര്‍ത്തി എന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. 

വി. മുരളീധരന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ചുമതലയില്‍ വന്നതിന് ശേഷമല്ലേ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. അതേ സഹമന്ത്രിതന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നുു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക