Image

വാക്‌സിൻ : ട്രംപിന് തന്നെ അതിന്റെ ക്രെഡിറ്റ് (ബി ജോൺ കുന്തറ)

Published on 07 March, 2021
വാക്‌സിൻ : ട്രംപിന്  തന്നെ അതിന്റെ ക്രെഡിറ്റ് (ബി ജോൺ കുന്തറ)
കൊടുക്കേണ്ട അംഗീകാരം നൽകുന്നതിനെന്തിനു മടിക്കുന്നുഅതാരുമാകട്ടെ?
കഴിഞ്ഞ ദിനം ഇപ്പോഴത്തെ വൈറ്റ് ഹൌസ് മാധ്യമ സെക്രട്ടറി ജെൻ പാസ്‌കിയോട് എ ബി സി മാധ്യമപ്രവര്ത്തസക മേരി ബ്രൂസ് ഒരു ചോദ്യം ചോദിച്ചു ഇപ്പോൾ വ്യാപക രീതിയിൽ നടക്കുന്ന കോവിഡ് വാക്‌സിൻ വിതരണത്തിൽ മാറിപ്പോയ ട്രംപ് ഭരണo  എന്തെങ്കിലും അംഗീകാരം അർഹിക്കുന്നോ? അതിന് പാസ്‌കി നൽകിയ മറുപടി "ഇല്ലാ "എന്നായിരുന്നു.

ഈയൊരു മറുപടിയാണ് ഈ ലേഖകനെ കോവിഡ് വാക്‌സിൻ വികസനം എപ്പോൾ എങ്ങിനെ തുടങ്ങി എന്നതിനെപ്പറ്റി ഒരന്വേഷണം നടത്തുന്നതിന് പ്രേരിപ്പിച്ചത്.

കോവിഡ് രോഗ സംക്രമണം വുഹാൻ ചൈനയിൽ തുടങ്ങുന്നത് 2019 ഡിസംബർ മാസം.പിന്നീടത് 2020 ജനുവരി മാസം മുതൽ യൂറോപ്പ് അമേരിക്ക പോലുള്ള ഭൂഖണ്ഡങ്ങളിലേയ്ക്ക് വ്യാപിക്കുവാൻ തുടങ്ങി.
സാർസ് കോവ്2 എന്നപേരിൽ ഒരു മാരക വൈറസ് ചൈനയിൽ ഉടലെടുത്തിരിക്കുന്നു എന്ന വാർത്ത ജനുവരി പകുതിയോടെ അമേരിക്കൻ ആരോഗ്യ സംരക്ഷണ ഏജൻസി വെളിപ്പെടുത്തി അതിനോടനുബന്ധിച്ചു ട്രംപ് ജനുവരി 30 ന് ചൈനയിൽ നിന്നുമുള്ള എല്ലാ വിമാന യാത്രകളും അമേരിക്കയിൽ നിരോധിച്ചു.

അതേ സമയം അന്നത്തെ ആരോഗ്യ മാനുഷിക പ്രവർത്തി നിര്വമഹണസമതി അധ്യക്ഷൻ അലക്സ് ഏസാറിനെ ഈ രോഗത്തെപ്പറ്റി കൂടുതൽ വിവരം ശേഖരിക്കുന്നതിനും പ്രതിവിധികൾ കാണുന്നതിനും ചുമതലപ്പെടുത്തി.

ഫെബ്രുവരി മാസം അമേരിക്കയിൽ ആദ്യ കോവിഡ് ബാധിത രോഗിയെ വെളിപ്പെടുത്തി അതേസമയം യൂറോപ്പിലും ഈരോഗം പടരുന്നതായി വാർത്തകൾ പുറത്തുവന്നു. ഇതൊരു വെറും നിസ്സാര രോഗാണു അല്ല അതിൻറ്റെ മാരകരൂപവും വെളിപ്പെട്ടു.

അതോടെ പലേടങ്ങളിലും ഇന്നും നിലവലിലുള്ള പലേതരത്തിലുള്ള കർശനനിയന്ത്രണംഅടച്ചുപൂട്ടൽ ഇവ ആരംഭിച്ചു.

ആഗോളതലത്തിൽ രാഷ്ട്രങ്ങൾ ആദ്യം നേരിട്ട വെല്ലുവിളി, ഈരോഗം ഒരാളിൽ കടന്നുകൂടിയിട്ടുണ്ടോ എന്ന് എങ്ങിനെ പരിശോധിച്ചു അറിയുവാൻ പറ്റും? ഇതിനായി അമേരിക്ക ചൈനയുടെ സഹായം ആവശ്യപ്പെട്ടു എന്നാൽ ചൈന ഒന്നും അറിയാത്ത മട്ടിൽ സഹകരിച്ചില്ല.

കോവിഡ് രോഗത്തിൽനിന്നും ആദ്യ മരണം അമേരിക്കയിൽ ഫെബ്രുവരി മാസം വാഷിംഗ്‌ടൺ സംസ്ഥാനത്തു അറിയപ്പെട്ടു. അമേരിക്കയിലെ രോഗ നിയന്ത്രണ (സി ഡി സി ) ശീഘ്രഗതിയിൽ പ്രവർത്തനം ആരംഭിച്ചു പരീക്ഷണ ഉപാധികൾ ക്രമപ്പെടുത്തുന്നതിനും വേണ്ട പ്രതിരോധ നടപടികൾ സ്വീകാരിക്കുന്നതിനും.

ഫെബ്രുവരി 26ന് പ്രസിഡൻറ്റ് ട്രംപ് വൈസ് പ്രെസിഡൻറ്റ് മൈക്ക് പെൻസിനെ അധ്യക്ഷ സ്ഥാനത്തു സ്ഥാപിച്ചു "കൊറോണ പ്രത്യേക കാര്യനിര്വ്വ ഹണ സമിതി" രൂപീകരിച്ചു. ഇതിൽ പ്രധാന വൈദ്യ ശാസ്‌ത്ര നിപുണരായ ഡെബ്ര ബിർക്സ് , അന്തോണി ഫൗസി ഇവരെല്ലാം ഉൾപ്പെട്ടിരുന്നു. ഈസംഗം ദിനംപ്രതി പൊതുജനസമഷം പുരോഗതി സമർപ്പിച്ചിരുന്നു.

"ഓപ്പറേഷൻ വാർസ്പീഡ്"

ഒരു യുദ്ധ സമയത്തെ ശ്രമം,തയ്യാറെടുക്കൽ എന്ന പേരിൽ മാർച്ച് 30ന് ഡി ഛ് സ് ഒരു നടപടി ക്രമം തുടക്കമിട്ടു. ഇവിടാണ് ഒരു വാക്‌സിൻ ശീഘ്രഗതിയിൽ വികസിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങുന്നത്.സാധാരണ ഗതിയിൽ ഒരു വാക്‌സിൻ നിർമ്മിക്കുന്നതിന് ഔഷധ നിര്മ്മാ താക്കൽ വർഷങ്ങൾ എടുക്കും. അതിൽ പ്രധാന കാരണം ഇത് ഒരുപാടു പണം മുടക്കുള്ള സംരംഭം വിജയിക്കുമെന്ന് ഒരുറപ്പുമില്ല.

ഇവിടാണ് ഡി ഛ് സ് വളരെ നിർണായകമായ പലേ തീരുമാനങ്ങളും എടുക്കുന്നത്. ഒന്ന് ഔഷധ നിർമ്മാതാക്കൾക്ക് തുടക്കത്തിനുള്ള ധനസഹായം, കൂടാതെ ഫ് ഡി എ ശീഘ്ര സഹകരണം.
തന്നെയുമല്ല, വാക്‌സിൻ ഫലപ്രദമാകുമോ എന്നറിയില്ലാത്ത സമയം ഗോവെർന്മെൻറ്റ് നിർമ്മാതാക്കൾക്ക് വാക്കു നൽകുന്നു,മുൻ‌കൂർ വാങ്ങുന്നു ഭാവിയിൽ ഉൽപ്പാദിപ്പിക്കുന്ന ഒട്ടുമുക്കാൽ വാക്‌സിനും. ഇതിൽ നിന്നും ഔഷധ നിർമ്മാതാക്കൾക്ക് ഒരു നഷ്ടവും വരില്ല എന്നുറപ്പായി.

ഈ പ്രത്യേക കാര്യനിര്വ്വരഹണ സംഘത്തിൻറ്റെ കീഴിൽ അമേരിക്കയുടെ ആരോഗ്യ സംരക്ഷണ മേഖലയിൽ വന്ന മാറ്റങ്ങൾ അഭൂതപൂര്വ്വഴമായവ. ഉപകരണങ്ങളുടെ നിർമ്മിതിയും വിതരണവും. രോഗീ ശുശ്രുഷക്കായി ദ്രുദഗതിയിൽ, നേവിയെ ഉൾപ്പെടുത്തി  നിർമ്മിക്കപ്പെട്ട കേന്ദ്രങ്ങൾ.
ബൈഡൻഭരണം ചുമതലകൾ ഏറ്റെടുക്കുന്നതിനു മുൻപുതന്നെ വാക്‌സിൻ വിതരണം തുടങ്ങിയിരുന്നുഎല്ലാ സംസ്ഥാനങ്ങളിലും ആദ്യ ഘട്ടം എത്തി. ആരോഗ്യ സംരക്ഷ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വാക്‌സിൻ ലഭിച്ചു തുടങ്ങി.

ഒരു ജനാതിപത്യ വ്യവസ്ഥിതിയിൽ പാർട്ടികൾ മാറും, ഭരണനേതാക്കൾ മാറിവരും പലരും പലേ സ്വഭാവക്കാരും ആയിരിക്കും. പലതും പലേ രീതികളിൽ പറഞ്ഞെന്നുമിരിക്കും എന്നാൽ ചെയ്തികൾ അവക്കാണ് പ്രാധാന്യത നൽകേണ്ടത്. എല്ലാവും എല്ലാവരും സമ്മതിക്കണമെന്നു നിർബന്ധമില്ല. എന്നാൽ ഒരു ഭരണകർത്താവ്  ജനനന്മ മുൻനിറുത്തി നല്ല പ്രവർത്തികൾ ചെയ്താൽ അവയെ മാനിക്കണം അംഗീകരിക്കണം.


Join WhatsApp News
CID Mooosa 2021-03-07 17:33:41
These are the main problems of some of our friends non-prudently using words and sentences that When the trump administration did the best to get maximum vaccines for the country as early as possible. People are ungrateful and that is natural and that is okey.When Biden took charge in the month of January 2021, the vaccines have not appeared not from the sky but the previous administration placed orders with Pfizer,Moderna and Johnson and Johnson. The hard work done by the previous administration, as a result the fruits reap by the new administration which we cannot hide.Thanks B Kunthara to highlight the facts through this article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക