Image

പ്രവാസജീവിതത്തിന്റെ വേറിട്ട കഥയുമായി 'ദേരഡയറീസ്'; ഒടിടി റിലീസിനൊരുങ്ങുന്നു

Published on 07 March, 2021
പ്രവാസജീവിതത്തിന്റെ വേറിട്ട കഥയുമായി 'ദേരഡയറീസ്'; ഒടിടി റിലീസിനൊരുങ്ങുന്നു
പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിച്ച മലയാള ചിത്രം 'ദേരഡയറീസ്' ഒടിടി റിലീസിനൊരുങ്ങുന്നു. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്സിനുവേണ്ടി മധു കറുവത്ത് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുഷ്ത്താഖ് റഹ്മാന്‍ കരിയാടനാണ് . ചിത്രം മാര്‍ച്ച്‌ 19ന് പ്രദര്‍ശനത്തിനെത്തും. അഞ്ചാം പാതിരാ, ഈട തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അബു നായകനായെത്തുന്ന ആദ്യ സിനിമയാണ് ദേരഡയറീസ്.

യുഎഇയില്‍ നാലു പതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച യൂസഫ് എന്ന അറുപതുകാരന്‍, അറിഞ്ഞോ അറിയാതെയോ നിരവധി വൃക്തികളില്‍ ചെലുത്തിയ സ്വാധീനം വ്യത്യസ്ത രീതികളില്‍ അവതരിപ്പിക്കുന്ന സിനിമയാണ് ദേരഡയറീസ്. കണ്ടുമടുത്ത പ്രവാസത്തിന്റെയും ഗള്‍ഫിന്റെയും കഥകളില്‍ നിന്നുള്ള വേറിട്ട സഞ്ചാരം കൂടിയാണ് സിനിമ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക