Image

നാളെ നടത്താനിരുന്ന സിനിമാ സമരം മാറ്റിവച്ചു

Published on 07 March, 2021
നാളെ നടത്താനിരുന്ന സിനിമാ സമരം മാറ്റിവച്ചു
തിരുവനന്തപുരത്ത് ജില്ലാ തിയേറ്റര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന സിനിമാ സമരം പിന്‍വലിച്ചു. സെക്കന്റ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സമരം ചെയ്യാന്‍ പദ്ധതിയിട്ടത്. തിയേറ്ററുകള്‍ തുറക്കുകയും പുതിയ റിലീസുകള്‍ ഉണ്ടാവുകയും ചെയ്തെങ്കിലും ഏറ്റവുമധികം കുടുംബ പ്രേക്ഷകര്‍ എത്തുന്ന സെക്കന്റ് ഷോ ഇല്ലാത്തത് വന്‍ നഷ്‌ടത്തില്‍ കലാശിക്കുന്ന അവസ്ഥയായിരുന്നു.

ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബര്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തിരുവനന്തപുരം ജില്ലാ സിനിമ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സിനിമാപ്രവര്‍ത്തകരും തിയേറ്റര്‍ ജീവനക്കാരും സിനിമാ ആസ്വാദകരും എല്ലാം ഈ സംഘടനയുടെ ഭാഗമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക