Image

രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ പണവുമായി യാത്ര ചെയ്താല്‍ നടപടി

Published on 07 March, 2021
രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ പണവുമായി യാത്ര ചെയ്താല്‍ നടപടി
തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വച്ച്  യാത്ര ചെയ്താല്‍ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രൂപീകരിച്ച സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമിന്റെ ഫ്‌ലൈയിങ് സ്ക്വാഡുകള്‍ തുക പിടിച്ചെടുക്കും. ഇതിന് പുറമേ നിയമാനുസൃതമല്ലാത്ത മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുമായി വാഹനങ്ങളില്‍ യാത്ര  ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 9 വരെ അവസരമുണ്ട്. www.nsvp.in ല്‍ വഴിയും വോട്ടര്‍ ഹെല്‍പ്ലൈന്‍ എന്ന ആപ്ലിക്കേഷനിലൂടെയും  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും.  

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി പിടിച്ചെടുക്കുന്ന പണം, വസ്തുക്കള്‍ എന്നിവ പരിശോധിക്കുന്നതിനും നിയമവിധേയമാണെങ്കില്‍ തിരിച്ചുനല്‍കുന്നതിനുമായി ജില്ലാ ഫിനാന്‍സ് ഓഫിസര്‍ കണ്‍വീനറായി അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക