Image

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാലക്ക് തുടക്കമിട്ട് പ്രിയങ്ക ചോപ്ര

Published on 07 March, 2021
ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാലക്ക് തുടക്കമിട്ട് പ്രിയങ്ക ചോപ്ര
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാല ആരംഭിച്ച്‌ മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര.

 ‘സോന’ എന്ന പേരില്‍ ആരംഭിച്ച പുതിയ സംരംഭം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നിലവില്‍ യുഎസില്‍ കഴിയുന്ന നടി അറിയിച്ചത്. ‘എന്നൊടൊപ്പം വളര്‍ന്ന രുചികള്‍ക്കൊരിടം ‘എന്നാണ് പുതിയ ഭക്ഷണശാല സംബന്ധിച്ച്‌ പ്രിയങ്കയുടെ കമന്‍റ്.

പ്രമുഖ ഷെഫ് ഹരി നായിക്ക് ആണ് ഈ ഭക്ഷണശാലയില്‍ ഭക്ഷണം ഒരുക്കുന്നത്. രുചികരവും പുതുമയുള്ളതുമായ മെനു ഇദ്ദേഹം തയ്യാറാക്കിയെന്നാണ് പ്രിയങ്ക പറയുന്നത്. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് നടത്തിയ പൂജയുടെ ചിത്രങ്ങളും പ്രിയങ്ക പുറത്തുവിട്ടിട്ടുണ്ട്.

മാര്‍ച്ച്‌ അവസാനത്തോടെ ന്യൂയോര്‍ക്കില്‍ ‘സോന’ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നത്. ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് സോന ആരംഭിക്കുന്നതില്‍ പ്രിയങ്കയുടെ പങ്കാളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക