Image

കോണ്‍ഗ്രസ് -ഡിഎംകെ ധാരണയായി; തമിഴ്നാട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ മത്സരിക്കും

Published on 07 March, 2021
കോണ്‍ഗ്രസ് -ഡിഎംകെ ധാരണയായി; തമിഴ്നാട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ മത്സരിക്കും
ചെന്നൈ: വരുന്ന തമിഴ്നാട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കും. സഖ്യകക്ഷിയായ ഡി.എം.കെയുമായി (ദ്രാവിഡ മുന്നേറ്റ കഴഗം) നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്. അന്തരിച്ച കോണ്‍ഗ്രസ് എം.പി. വസന്തകുമാറിന്റെ മണ്ഡലമായ കന്യാകുമാരിയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കും.

ഇരുപത്തിയഞ്ച് നിയമസഭാസീറ്റുകളിലും കന്യാകുമാരിയിലെ ലോക്സഭാസീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. രണ്ട് പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും തങ്ങള്‍ വിജയിക്കുമെന്നും തമിഴ്നാടിന്റെ ചുമതലയുളള കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു മാദ്ധ്യമങ്ങളോട് പറഞ്ഞു. സീറ്റ് പങ്കുവെയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ഡി.എം.കെ ആസ്ഥാനം സന്ദര്‍ശിച്ച റാവു, തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിലേര്‍പ്പെടുന്നതിലൂടെ ബി.ജെ.പി ആ പാര്‍ട്ടിയെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അവര്‍ എല്ലാ പ്രതിപക്ഷപ്പാര്‍ട്ടികളെയും അവസാനിപ്പിക്കാനും ഒറ്റയ്ക്ക് രാജ്യം ഭരിക്കാനും ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ്, ഡി.എം.കെ, ഇടത്, വി.സി.കെ എന്നീപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നും റാവു പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക