Image

ജോര്‍ജ്​ മുത്തൂറ്റ്​ മരിച്ചത്​ നാലാം നിലയില്‍നിന്ന്​ വീണ്​ പരിക്കേറ്റ്​

Published on 07 March, 2021
ജോര്‍ജ്​ മുത്തൂറ്റ്​ മരിച്ചത്​  നാലാം നിലയില്‍നിന്ന്​ വീണ്​ പരിക്കേറ്റ്​
ന്യൂഡല്‍ഹി: മുത്തൂറ്റ്​  ​ ഗ്രൂപ്​ ചെയര്‍മാന്‍ എം.ജി ജോര്‍ജ്​ മുത്തൂറ്റി(71)ന്‍റെ മരണം​ ഡല്‍ഹിയിലെ സ്വന്തം വീട്ടിന്‍റെ നാലാം നിലയില്‍നിന്ന്​ താഴേക്കുവീണ്​. വെള്ളിയാഴ്ച രാത്രി ഒമ്ബതു മണിയോടെയാണ്​ കൈലാശിലെ വീടിന്‍റെ നാലാം നിലയില്‍ നിന്ന്​ വീണു ഗുരുതരമായി പരിക്കേറ്റതെന്ന്​ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്​ ചെയ്​തു. ഉടന്‍ ഫോര്‍ടിസ്​ എസ്​കോര്‍ട്ട്​ ഹോസ്​പിറ്റലിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന്​ കീഴടങ്ങി. ​എയിംസില്‍ നടത്തിയ പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതകളില്ല.

രാജ്യത്തും പുറത്തും പടര്‍ന്നുപന്തലിച്ച വ്യവസായ സാമ്രാജ്യമായി മുത്തൂറ്റിനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജോര്‍ജ് മുത്തൂറ്റ്​  ​  ഡല്‍ഹിയിലായിരുന്നു താമസം. 20 ഓളം മേഖലകളില്‍ സാന്നിധ്യമുള്ള കമ്ബനി സ്വര്‍ണ പണയ വായ്​പ, റിയല്‍ എസ്​റ്റേറ്റ്​, അടിസ്​ഥാന സൗകര്യ വികസനം, ഹോസ്​പിറ്റല്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വലിയ സാന്നിധ്യമാണ്​. 

ദക്ഷിണേന്ത്യയില്‍ തുടങ്ങിയ വ്യവസായ സംരംഭത്തെ രാജ്യത്തോളവും പിന്നീട്​ പശ്​ചിമേഷ്യയിലും വളര്‍ത്തി വലുതാക്കിയ ജോര്‍ജ്​ മുത്തൂറ്റിന്‍റെ മരണം വ്യവസായ ലോകത്ത്​ ഞെട്ടലുണ്ടാക്കി .

2020ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ പ​ട്ടി​ക​യി​ല്‍ മ​ല​യാ​ളി​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ജോ​ര്‍ജ് മു​ത്തൂ​റ്റ് ആ​യി​രു​ന്നു. 2011ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ ഫോ​ര്‍ബ്‌​സ് പ​ട്ടി​ക​യി​ല്‍ 50ാമ​തും 2019ല്‍ 44ാ​മ​തും എ​ത്തി.

1949ല്‍ കോഴഞ്ചേരിയില്‍ ജനിച്ച അദ്ദേഹം വ​ര്‍ഷ​ങ്ങ​ളാ​യി ഡ​ല്‍ഹി​യി​ലാ​യി​രു​ന്നു താ​മ​സം. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ മു​ന്‍ ട്ര​സ്​​റ്റി​യാ​ണ്.

ഭാ​ര്യ സാ​റ ജോ​ര്‍ജ് മു​ത്തൂ​റ്റ് ന്യൂ​ഡ​ല്‍ഹി സെന്‍റ്​ ജോ​ര്‍ജ് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റാ​ണ്. മ​ക്ക​ള്‍: ജോ​ര്‍ജ് എം. ​ജോ​ര്‍ജ് (എ​ക്സി. ഡ​യ​റ​ക്ട​ര്‍, മു​ത്തൂ​റ്റ് ഗ്രൂ​പ്), അ​ല​ക്സാ​ണ്ട​ര്‍ എം. ​ജോ​ര്‍​ജ് (മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് ന്യൂ​ഡ​ല്‍​ഹി ഡെ​പ്യൂ​ട്ടി എം.​ഡി). പ​രേ​ത​നാ​യ പോ​ള്‍ എം. ​ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: തെ​രേ​സ, മെ​ഹി​ക.
Join WhatsApp News
ശരിയായ വാര്‍ത്ത 2021-03-08 13:04:42
1945 നവംബര്‍ രണ്ടിന് കോഴഞ്ചേരിയിലാണ് ജോര്‍ജ് മുത്തൂറ്റ് ജനിച്ചത്. മുകളില്‍പ്പറഞ്ഞ പ്രകാരം 1949 അല്ല. ജോര്‍ജ് മുത്തൂറ്റിന്റേത് സാധാരണ മരണമെന്ന് മലയാള മാധ്യമങ്ങള്‍, മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡല്‍ഹി പോലീസ്. ജോര്‍ജ് മുത്തൂറ്റ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. നാലാം നിലയില്‍ നിന്നും വീണ് പരുക്ക് പറ്റിയ ജോര്‍ജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. അപകട സ്ഥലത്ത് എത്തിയ ഡല്‍ഹി പോലീസ് സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തി. വസതിയുടെ സമീപമുള്ള എല്ലാ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക