Image

പുതുപ്പള്ളിയിലെ എതിര്‍ സ്ഥാനാര്‍ഥികളെ വിലകുറച്ച്‌ കാണുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി

Published on 07 March, 2021
പുതുപ്പള്ളിയിലെ എതിര്‍ സ്ഥാനാര്‍ഥികളെ വിലകുറച്ച്‌ കാണുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ഥികളെ വിലകുറച്ച്‌ കാണുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഞാനും അവരും സ്ഥാനാര്‍ഥികളാണ്. എതിര്‍ സ്ഥാനാര്‍ഥികള്‍ രാഷ്ട്രീയമായും വ്യക്തിപരവുമായ ശ്രമങ്ങള്‍ നടത്തും. യു.ഡി.എഫും സമാനരീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളി മണ്ഡലത്തില്‍ ഉ​മ്മ​ന്‍ ചാ​ണ്ടിയെ ഇത്തവണ നേരിടുന്നത് എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി. തോമസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 2016ലെ തെരഞ്ഞെടുപ്പിലും ജെയ്ക് ആയിരുന്നു സി.പി.എം സ്ഥാനാര്‍ഥി. ഈ തെരഞ്ഞെടുപ്പില്‍ 27,092 വോട്ടായിരുന്നു ഉ​മ്മ​ന്‍ ചാ​ണ്ടിയുടെ ഭൂരിപക്ഷം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക