Image

പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കാരനായി മന്ത്രി സുധാകരന്‍

Published on 07 March, 2021
പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കാരനായി മന്ത്രി സുധാകരന്‍
കൊച്ചി:  കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോ​ഗിക പരിപാടികളൊന്നുമില്ലാതെയാണ് പാലം തുറന്നത്. പുനര്‍നിര്‍മ്മാണത്തിന് എട്ട് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ഇടപ്പള്ളി ഭാ​ഗത്ത് നിന്നും വന്ന മന്ത്രി ജി.സുധാകരന്‍ ആദ്യത്തെ യാത്രക്കാരനായി പാലത്തിലൂടെ കടന്നു പോയി. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സുധാകരനും സംഘവും പാലം കടന്നു പോയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് റാലിയുമായി പാലത്തില്‍ പ്രവേശിച്ചു. 

 പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഇടത് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ പാലത്തിലൂടെ പ്രകടനവും നടത്തി. ഇവര്‍ക്ക് പിന്നാലെ ഇ.ശ്രീധരന് അഭിവാദ്യം അര്‍പ്പിച്ച്‌ ബിജെപി പ്രവര്‍ത്തകരും പാലത്തിലൂടെ പ്രകടനം നടത്തി. ഡിഎംആര്‍സി ഉദ്യോ​ഗസ്ഥരും പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാന്‍ എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക