Image

പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലന്ന് മന്ത്രി ബാലന്‍

Published on 07 March, 2021
പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലന്ന് മന്ത്രി ബാലന്‍
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാലക്കാട് ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ചില പേരുകള്‍ കേള്‍ക്കും. ചിലത് മാറും. പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശ്യം അറിയാമെന്നും മന്ത്രി പറഞ്ഞു. ഭാര്യ ഡോ. പി.കെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പാലക്കാട് നഗരത്തിലും സിപിഎം ജില്ലാകമ്മിറ്റി ഒാഫിസിനു സമീപവും സേവ് കമ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി അധികാരംവെച്ച്‌ മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുകതന്നെ ചെയ്യുമെന്നാണ് പോസ്റ്ററിലെ വരികള്‍. അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്റ്റര്‍ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചുള്ള സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് ചേരാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക