Image

പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

Published on 07 March, 2021
പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്
വനിതാ ദിനത്തിന്‍റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. നാളെ മഹിളാ ക൪ഷക ദിനമായി ആചരിക്കും. പ്രതിഷേധം സംഘടിപ്പിക്കുന്നതും സദസിനെ അഭിസംബോധന ചെയ്യുന്നതുമെല്ലാം സ്ത്രീകള്‍ മാത്രമായിരിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

500 ബസുകളിലും 600 മിനി ബസുകളിലും 115 ട്രക്കുകളിലും 200 ചെറിയ വാഹനങ്ങളിലുമായാണ് സ്ത്രീകള്‍ യാത്ര തിരിച്ചതെന്ന് ബികെയു ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിങ് പറഞ്ഞു. ആയിരങ്ങള്‍ തിക്രി അതിര്‍ത്തിയില്‍ ഇന്ന് തന്നെ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

കുട്ടികള്‍ക്ക് പരീക്ഷാ സമയമായതിനാല്‍ മിക്ക സ്ത്രീകളും തിരക്കിലാണ്. അതിനാല്‍ ചിലര്‍ ഡല്‍ഹിയിലെ പ്രതിഷേധം കഴിഞ്ഞ് മാര്‍ച്ച്‌ 9ന് തിരിച്ച്‌ പഞ്ചാബിലെത്തും. ബാക്കിയുള്ളവര്‍ ഡല്‍ഹിയിലെ സമരത്തില്‍ തുടരും- ബികെയു വനിതാ വിഭാഗം നേതാവ് ബല്‍ബിര്‍ കൌര്‍ പറഞ്ഞു.

അതേസമയം കര്‍ഷക പ്രതിഷേധത്തിന്‍റെ 101ആം ദിനമായ ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കിസാന്‍ കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ എഐസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച ഉടന്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് അക്ബര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക