Image

പാകിസ്ഥാനില്‍ ഹിന്ദു കുടുംബത്തിലെ 5 പേര്‍ വെട്ടേറ്റ് മരിച്ച നിലയില്‍

Published on 07 March, 2021
പാകിസ്ഥാനില്‍ ഹിന്ദു കുടുംബത്തിലെ 5 പേര്‍ വെട്ടേറ്റ് മരിച്ച നിലയില്‍
മുല്‍ട്ടാന്‍: പാകിസ്ഥാനില്‍ ഹിന്ദു കുടുംബത്തിലെ അഞ്ച് പേരെ വെടിയേറ്റ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റഹീം യാര്‍ ഖാന്‍ നഗത്തില്‍നിന്ന് 15 കിലോ മീറ്റര്‍ അകലെ അബൂദബി കോളനിയില്‍ താമസിക്കുന്നവരെയാണ് കഴുത്തില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.

കത്തിയും കോടാലിയും ഉള്‍പ്പെടെ കൊലക്കുപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ മേഘ്‌വാള്‍ ഹിന്ദുവായ രാംചന്ദ്(35)ആണെന്നും ഇയാള്‍ ടൈലറിംങ് ഷോപ് നടത്തി വരികയാണെന്നും റഹീം യാര്‍ ഖാന്‍ കോളനിയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ബീര്‍ബല്‍ ദാസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക