Image

ഉടുമ്ബന്‍ചോലയില്‍ എം എം മണി സി.പി.ഐ.എം സ്ഥാനാര്‍ത്ഥി

Published on 06 March, 2021
ഉടുമ്ബന്‍ചോലയില്‍ എം എം മണി സി.പി.ഐ.എം സ്ഥാനാര്‍ത്ഥി
ഇടുക്കി: ഉടുമ്ബന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയായ എം എം മണി സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. ദേവികുളത്ത് ആര്‍ ഈശ്വരന്‍, അ‍ഡ്വ. എ രാജ എന്നിവരെയാണ് പരിഗണിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രണ്ടുടേം പറഞ്ഞുള്ള കടുംവെട്ടിനെതിരെ രണ്ടും കല്‍പിച്ചാണ് പാര്‍ട്ടി അണികള്‍.

ഇടുക്കിയില്‍ രണ്ട് മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. 2006 മുതല്‍ എസ് രാജേന്ദ്രനാണ് ഇവിടുത്തെ എംഎല്‍എ. ഇത്തവണ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയാണ്. അതേസമയം തൊടുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കും. തുടര്‍ച്ചയായി രണ്ട് തവണ വ്യവസ്ഥയില്‍ ഒഴിവു വന്ന 22 സീറ്റില്‍ 16 ഇടത്തും വിജയസാധ്യത തുലാസിലാണ്. തോമസ് ഐസക്കിനെയും ജി സുധാകരനെയും ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയത് അമിത ആത്മവിശ്വാസത്തിന്‍റെ സൂചനയെന്നാണ് സിപിഎം അണികള്‍ക്കിടയിലെ എതിര്‍പ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക