Image

ലോകത്തെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2

Published on 06 March, 2021
ലോകത്തെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2
പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയില്‍ ലോകത്തിലെ തന്നെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2. നൂറ് സിനിമകളുളള പട്ടികയില്‍ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയാണ് ദൃശ്യം 2 എന്നതാണ് മറ്റൊരു സവിശേഷത.

ലോകമൊട്ടാകെയുള്ള പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന, റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. ഹോളിവുഡ് സിനിമകളായ ഐ കെയര്‍ എ ലോട്ട്, മോര്‍ടല്‍ കോംപാട്, നോമാഡ്‌ലാന്‍ഡ്, ആര്‍മി ഓഫ് ദ് ഡെഡ്, ടോം ആന്‍ഡ് ജെറി, ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍‍, ദ് ലിറ്റില്‍ തിങ്സ് എന്നീ വമ്ബന്‍ സിനിമകള്‍ക്കൊപ്പമാണ് ദൃശ്യം 2 ഇടം നേടിയത്.

18308 ഐഎംഡിബി ഉപഭോക്താക്കളുടെ വോട്ടില്‍ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതില്‍ തന്നെ 11450 പേര്‍ ചിത്രത്തിന് പത്തില്‍ പത്തും നല്‍കി. ലോകത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും ചിത്രത്തിനു ലഭിച്ച വോട്ടിങ് ആണ് റേറ്റിങ് കൂടാന്‍ കാരണമായത്. ഇതിന്റെ ഭാഗമായി ഐഎംഡിബി ടീം മോഹന്‍ലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു.

ഇതുകൂടാതെ ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ രണ്ടാമതാണ് ഇപ്പോള്‍ ദൃശ്യം 2. പതേര്‍ പാഞ്ചാലിയാണ് 8.5 റേറ്റിങോടെ മുന്നില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക