നടന് ദുല്‍ഖര്‍ സല്മാന് ട്രാഫിക് നിയമം ലംഘിച്ച് എത്തിയ വീഡിയോ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊമ്മാടി ബൈപ്പാസില്‍ വെച്ചാണ് ദുല്‍ഖറിന്റെ വാഹനം ട്രാഫിക് നിയമം ലംഘിച്ച തെറ്റായ ദിശയില്‍ എത്തിയത്.
ഇതുകണ്ട ട്രാഫിക് പൊലീസുകാരന് വാഹനം പിന്നോട്ടെടുക്കാന്‍ നിര്‍ദേശിക്കുന്നതും, താരം റിവേഴ്സ് ഗിയറില്‍ പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദുല്‍ഖറിന്റെ വാഹനം റിവേഴ്സ് എടുപ്പിച്ച ഹോം ഗാര്‍ഡ് ബിജി. ദുല്‍ഖറിന് തെറ്റുപറ്റിയതാണെന്നും അത് മനസിലായപ്പോള്‍ താന്‍ കാണിച്ചുകൊടുത്ത ശരിയായ മാര്‍ഗത്തിലൂടെ അദ്ദേഹം ഉടന്‍ തന്നെ പോകുകയും ചെയ്തു എന്നാണ് ബിജി ചൂണ്ടിക്കാട്ടുന്നത്. - ദുല്‍ഖര്‍ മനപൂര്‍വ്വം ട്രാഫിക് നിയമം ലംഘിച്ച് എത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ബിജി പറയുന്നു.
മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമായി വന്ന വാര്‍ത്തകള്‍ തെറ്റിധാരണ ജനിപ്പിക്കുന്നതായിരുന്നു. ദുല്‍ഖര്‍ നൂറു ശതമാനവും ട്രാഫിക് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് തന്റെ വാഹനം ഓടിച്ചെതെന്നും നടന് എല്ലാവര്ക്കും ഒരു മാതൃകയാണെന്നും ബിജി ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ ഡ്രൈവിംഗ് എല്ലാര്ക്കും ഒരു പാഠമാകേണ്ടതാണ്. ഇക്കാര്യത്തില്‍ താന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. സംഭവത്തിന് പിന്നാലെ മേലുദ്യോഗസ്ഥരടക്കം നിരവധി പേര് തന്നെ അഭിനന്ദിച്ചുവെന്നും ബിജി പറയുന്നു.
TN . 6 W 369 എന്ന നമ്ബരിലുള്ള ദുല്‍ഖറിന്റെ നീല പോര്‍ഷെ പാനമേറ കാറാണ് ട്രാഫിക് നിയമം ലംഘിച്ച് എത്തിയെന്ന തരത്തിലാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ വൈറലായത്. കൊമ്മാടി ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്താണ് ദുല്‍ഖറിന്റെ വാഹനം ട്രാഫിക് നിയമം ലംഘിച്ച് എത്തിയെന്ന തരത്തില്‍ വാര്‍ത്ത വന്നത്. വണ്‍വേ മാറി, തെറ്റായ ട്രാക്കിലൂടെ എത്തിയ കാര്‍ ട്രാഫിക് ഐലന്‍ഡിന് മുന്നില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് വീഡിയോയില്‍ കാണുന്നത്.