Image

94കാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം

പി.പി.ചെറിയാന്‍ Published on 06 March, 2021
94കാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം
ഒക്കലഹോമ: വീടിനകത്തു അതിക്രമിച്ചു കയറി 94 വയസ്സുള്ള വൃദ്ധയെ കൈയും കാലും കെട്ടിയിട്ടു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

മാര്‍ച്ച് 4 വ്യാഴാഴ്ച ഒക്കലഹോമ കോടതിയാണ് എവലിന്‍ ഗുഡലിനെ(94) കൊലപ്പെടുത്തിയ റോബര്‍ട്ട് ഹഷജന് (57) ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

മാര്‍ച്ച് 2 ചൊവ്വാഴ്ച പ്രതി കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു.
2013 ജൂലായ് 5നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വൃദ്ധയുടെ തൊട്ടടുത്ത വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. സംഭവ ദിവസം വീടിന്റെ ജനാലക്കരികില്‍ ഇരുന്ന പ്രകൃതിഭംഗി ആസ്വദിച്ചിരുന്ന വൃദ്ധയുടെ വീട്ടിലേക്ക് കവര്‍ച്ചക്കായിരുന്നു പ്രതി അതിക്രമിച്ചു കയറിയത്. തുടര്‍ന്ന് ഇവരെ മര്‍ദ്ദിച്ചു കൈയും കാലും കെട്ടി ഇടുകയായിരുന്നു. മരിക്കുന്നതിനു മുമ്പു എവലിന്‍ പോലീസിനോടു സംഭവിച്ചതിനെ കുറിച്ച് വിശദീകരണം നല്‍കിയിരുന്നു.

കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് അംഗീകരിക്കുന്നുവെന്ന പ്രതിയുടെ അറ്റോര്‍ണി പറഞ്ഞു. എന്നാല്‍ കൃത്യം നടത്തിയതു റോബര്‍ട്ടല്ലെന്നും, ശരിയായ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അറ്റോര്‍ണി പീസ് അപ്പീനു കോടതി പത്തു ദിവസം അനുവദിച്ചിട്ടുണ്ട്.

കേസിന്റെ വാദം നടക്കുന്നതിനിടയില്‍ റോബര്‍ട്ടിന്റെ രണ്ടു മുന്‍ ഭാര്യമാരും, രണ്ടു കാമകിമാരും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. തങ്ങളെ മര്‍ദിക്കുമായിരുന്നുവെന്നായിരുന്നു ഇവരുടെ മൊഴി. സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയ രക്തത്തിന്റെ ഡി.എന്‍.എ. ഫലവും പ്രതിക്കെതിരെയായിരുന്നു.
94-ാം വയസ്സില്‍ ആന്റിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ലഭിച്ച ശിക്ഷ അര്‍ഹതപ്പെട്ടതാണെന്ന് എവലിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക