Image

ജേക്കബ് തോമസ് ഐ.പി.എസുമായുള്ള ഫോമയുടെ മുഖാമുഖം ഇന്ന് (ശനിയാഴ്ച) സൂം വെബ്ബിനാറില്‍

Published on 06 March, 2021
ജേക്കബ് തോമസ് ഐ.പി.എസുമായുള്ള ഫോമയുടെ മുഖാമുഖം ഇന്ന് (ശനിയാഴ്ച)  സൂം വെബ്ബിനാറില്‍
മുന്‍ ഐ.പി. എസ്  ഉദ്യോഗസ്ഥനും എഴുത്തുകാരനും ഗവേഷകനുമായ ശ്രീ ജേക്കബ് തോമസ് ഫോമയുടെ പ്രവര്‍ത്തകരുമായി ഇന്ന് മുഖാമുഖത്തില്‍ സംവദിക്കും. ഇന്ന് ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 10 മണിക്ക് സൂം വെബ്ബിനാറില്‍ നടക്കുന്ന മുഖാമുഖം പരിപാടിയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും  അദ്ദേഹം മറുപടി നല്‍കും.

1987ല്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പോലീസില്‍ സേവനം ആരംഭിച്ച ശ്രീ ജേക്കബ് തോമസ്  മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് വിരമിച്ചത്. മികച്ച നീതിന്യായ സേവനത്തിനു രാഷ്ട്രപതിയുടെ ബഹുമതിക്കര്‍ഹനായ ശ്രീ ജേക്കബ് തോമസ് നിരവധി മേഖലകളില്‍ തന്റെ സേവനം മലയാളികള്‍ക്കായി ചെയ്തിട്ടുണ്ട്. രാജ്യത്തെ  തന്ത്രജ്ഞ മേഖലയില്‍ അറിയപ്പെടുന്ന അദ്ധ്യാപകനുമാണ്.

എല്ലാ ഫോമാ പ്രവര്‍ത്തകരും മുഖാമുഖത്തില്‍ പങ്കെടുത്ത് മുഖാമുഖം പരിപാടി വിജയപ്രദമാക്കണമെന്ന് ഫോമാ  ഫോമ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ZOOM ID:  958 0353 7253
Join Zoom Meeting
https://zoom.us/j/95803537253

Join WhatsApp News
Dr. Jacob Thomas 2021-03-07 04:01:15
Great interactive program
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക