ഗ്രേറ്റര്‍ നോയിഡയില്‍ 600 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത മായാവതി സര്‍ക്കാരിന്റെ നടപടി റദ്ദാക്കി
Published on 19 July, 2011
അലഹബാദ്: ഗ്രേറ്റര്‍ നോയിഡയിലെ രണ്ടു ഗ്രാമങ്ങളില്‍നിന്ന് 600 ഹെക്ടര്‍
ഭൂമി ഏറ്റെടുത്ത മായാവതി സര്‍ക്കാരിന്റെ നടപടി അലഹബാദ് ഹൈക്കോടതി
റദ്ദാക്കി. കര്‍ഷകര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന് ബഞ്ചിന്റെ
ഉത്തരവ്.
ഹൈക്കോടതി ഉത്തരവ് ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിന് കനത്ത
തിരിച്ചടിയായി. സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളെ
സഹായിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുപ്രീം
കോടതി നിരീക്ഷിച്ചിരുന്നു. പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാനാണ് ഉത്തര്‍പ്രദേശ്
സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല