Image

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവ് അറസ്റ്റില്‍

Published on 05 March, 2021
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവ് അറസ്റ്റില്‍
ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവ് അറസ്റ്റിലായി. കോട്ടയം സ്വദേശി ഷംസ് ആണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഷംസിന്റെ സംഘത്തിനാണ്. ഷംസിന്റെ കൂട്ടാളികളായ 4 പേര്‍ നേരത്തെ പിടിയിലായിരുന്നു.

തിരുവല്ല സ്വദേശി ബിനോ വര്‍​ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീര്‍, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരുള്‍പ്പെടുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് ആയതിനാല്‍ കസ്റ്റംസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക