Image

ഇ ശ്രീധരനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല: വി.മുരളീധരന്‍

Published on 04 March, 2021
ഇ ശ്രീധരനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല: വി.മുരളീധരന്‍


തിരുവനന്തപുരം: മെട്രോമാന്‍ ഇ. ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പം. ഒടുവില്‍ സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ. ശ്രീധരനെ പ്രഖ്യാപിച്ചതായി ദേീയ മാധ്യമം ആണ് റിപ്പോര്‍ട്ട് ചെയ്തത്. കെ. സുരേന്ദ്രന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വി. മുരളീധരന്റെയും സ്ഥിരീകരണം.

എന്നാല്‍ കെ. സുരേന്ദ്രന്‍ അത്തരത്തില്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് അദേഹം പറഞ്ഞതായി മുരളീധരന്‍ പിന്നീട് പ്രതികരിച്ചു. 'കേരളത്തിലെ ബിജെപി ി. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പില്‍ പോരാടും. സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ഒരു പോലെ തോല്‍പ്പിക്കഒും. കേരള ജനതയ്ക്കായി അഴിമതി രഹിതവും വികസനോത്മുഖവുമായ ഭരണം കാഴ്ചവെയ്ക്കും. ശ്രീധരന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമമവും ഫലപ്രദവുമായ സര്‍ക്കാര്‍ പുതിയ കേരളത്തിന് വഴിയൊരുക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക