Image

ശശീന്ദ്രന്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നില്ലെന്ന്; എന്‍.സി.പി യോഗത്തില്‍ കയ്യാങ്കളി

Published on 04 March, 2021
ശശീന്ദ്രന്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നില്ലെന്ന്; എന്‍.സി.പി യോഗത്തില്‍ കയ്യാങ്കളി


കോഴിക്കോട്: എന്‍.സി.പി സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ ബഹളം കയ്യാങ്കളിയിലെത്തി. മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശശീന്ദ്രനെതിരെ രംഗത്തുവരികയായിരുന്നു. ശശീന്ദ്രന് സീറ്റ് നല്‍കരുതെന്നും എലത്തൂര്‍ മണ്ഡലത്തില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കുന്നതിന് ശശീന്ദ്രന്‍ തടസ്സം നില്‍ക്കുകയാണെന്നും ഇവര്‍ ആരോപിച്ചു

ഇതിനെ എതിര്‍ത്ത് ശശീന്ദ്രന്‍ പക്ഷം രംഗത്തെത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമായി. വാക്കേറ്റവും കയ്യാങ്കളിലുമെത്തി സീറ്റ് വിഭജന ചര്‍ച്ചകള്‍. ഏറെനേരത്തെ തര്‍ക്കത്തിനു ശേഷം ചര്‍ച്ച കോഴി?ക്കോട് പുരോഗമിക്കുകയാണ്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക