Image

തൊഴില്‍ മാറ്റത്തില്‍ ഇളവുമായി കുവൈത്ത്, മലയാളികള്‍ക്ക് ഗുണകരം

Published on 04 March, 2021
തൊഴില്‍ മാറ്റത്തില്‍ ഇളവുമായി കുവൈത്ത്, മലയാളികള്‍ക്ക് ഗുണകരം
കുവൈത്ത് സിറ്റി:സര്‍ക്കാര്‍ മേഖലയിലെ ആടു വളര്‍ത്തല്‍, മീന്‍ പിടിത്തം, ജംഇയ്യ (കോഓപ്പറേറ്റീവ്), കുടുംബ വീസകളില്‍ നിന്നു സ്വകാര്യമേഖലയിലേക്ക് ഇഖാമ (താമസാനുമതി) മാറ്റം അനുവദിച്ചു കുവൈത്ത്.

ഇതോടെ, ഇവര്‍ക്കു സ്വകാര്യമേഖലയിലെ ജോലികള്‍ കരസ്ഥമാക്കാനാകും. ഇതിനു സ്‌പോണ്‍സറുടെ അനുമതി നിര്‍ബന്ധമാണ്. ഇഖാമ മാറ്റത്തിന് കാലപരിധിയും ഒഴിവാക്കി. എന്നാല്‍, മുബാറക് അല്‍ കബീര്‍ വീസ എന്നറിയപ്പെടുന്ന ചെറിയ പ്രോജക്ട് വീസ മാറ്റാന്‍ കഴിയില്ല.

ഗാര്‍ഹിക തൊഴില്‍ വീസയിലുള്ളവര്‍ക്കും മാറ്റം സാധ്യമല്ല. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പെര്‍ക്കു പുതിയ തീരുമാനം പ്രയോജനം ചെയ്യും. കുടുംബ വീസയില്‍ ഉള്ളവര്‍ക്കു ജോലി ലഭിച്ചാലും ഇഖാമ മാറാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ ഇതോടെ മാറ്റമുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക