മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് ശ്രേയ ഘോഷാല്‍. നിരവധി ഗാനങ്ങളാണ് താരം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചതും. ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ശ്രേയ ഇതിനോടകം തന്നെ ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവയായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക. ഇതിനോടകം തന്നെ ശ്രേയയുടെ കുറിപ്പും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വാറലായി മാറിക്കഴിഞ്ഞു.2015 ഫെബ്രുവരി 5 നു ആയിരുന്നു ഇരുവരും വിവാഹിതരായത്. ശൈലാദിത്യ മുഖോപാധ്യായ ആണ് താരത്തിന്റെ ഭര്‍ത്താവ്.
സ രി ഗ മ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്.