Image

സംവിധായകന്‍ വി.എ. ശ്രീകുമാറിന് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

Published on 04 March, 2021
സംവിധായകന്‍ വി.എ. ശ്രീകുമാറിന് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്
പരസ്യ- സിനിമാ സംവിധായകന്‍ വി.എ. ശ്രീകുമാറിനെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഫോര്‍ ഗ്ലോബല്‍ പീസ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ബ്രാന്‍ഡിംഗിലെയും കമ്യൂണിക്കേഷനിലെയും കാല്‍ നൂറ്റാണ്ടിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്. ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയാണ് ഇത്.

പുരസ്‌ക്കാരത്തിന് വി.എ ശ്രീകുമാറിനെ കൂടാതെ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ്, ഇന്ത്യന്‍ ഗുസ്തി താരം സന്‍ഗ്രാം സിംഗ്, പ്രമുഖ സാമ്ബത്തിക വിദഗ്ധന്‍ രാഗേഷ് ജ്വിന്‍ജുന്‍ വാല, രാജ്യത്തെ പ്രമുഖ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് ജിഗ്‌നേഷ് ജോഷി തുടങ്ങിയവരും അര്‍ഹരായി.

സി.എ. മേനോന്‍ ഫൗണ്ടേഷന്‍ വഴി പാലക്കാട് അമ്ബലക്കാട് ദളിത് കോളനിയില്‍ ആരോഗ്യ- വിദ്യാഭ്യാസ- സ്ത്രീ ശാക്തീകരണ മേഖലകളില്‍ വര്‍ഷങ്ങളായി നടത്തിയ സേവനങ്ങളെ പരിഗണിച്ച്‌ 'പീസ് എജ്യൂക്കേറ്റര്‍' എന്ന നിലയ്ക്ക് സമാധാനത്തിനുള്ള എക്സലന്‍സ് അവാര്‍ഡും യൂണിവേഴ്‌സിറ്റി നല്‍കി. ഗോവ ജെഡബ്ല്യു മാരിയറ്റില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വി.എ ശ്രീകുമാര്‍ ഏറ്റുവാങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക