Image

ഒടിടി പ്ലാറ്റ്‍ഫോമുകളില്‍ വരുന്ന ഉള്ളടക്കം പരിശോധിക്കാന്‍ സ്ക്രീനിംഗ് സമിതി ആവശ്യമെന്ന് സുപ്രീംകോടതി

Published on 04 March, 2021
ഒടിടി പ്ലാറ്റ്‍ഫോമുകളില്‍ വരുന്ന ഉള്ളടക്കം പരിശോധിക്കാന്‍ സ്ക്രീനിംഗ് സമിതി ആവശ്യമെന്ന് സുപ്രീംകോടതി
ന്യൂഡെല്‍ഹി:  നെറ്റ്‍‍ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്‍ഫോമുകളില്‍ വരുന്ന ഉള്ളടക്കം പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി ഒരു സ്ക്രീനിംഗ് സമിതിയും ആവശ്യമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ പരാമര്‍ശം നടത്തിയത്.

പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് ഒടിടി പ്ലാറ്റ്‍ഫോമുകളില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

ലൈംഗികപരമായ ഉള്ളടക്കം ഇതില്‍ പലതിലുമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.

ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെ ആമസോണ്‍ പ്രൈമിന്‍റെ വീഡിയോ ഹെഡ് അപര്‍ണ പുരോഹിത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

വാക്കാല്‍ പരാമര്‍ശം നടത്തിയത് കൂടാതെ , ഇക്കാര്യത്തില്‍ കേന്ദ്രസര്‍കാരിന്‍റെ അഭിപ്രായം തേടി സുപ്രീംകോടതി നോടീസും നല്‍കി. ഒടിടി പ്ലാറ്റ്‍ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനായി കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ഐടി റൂള്‍സ്, 2021- വ്യാപകമായി പ്രചരിപ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക