Image

ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കരുതെന്ന് മണ്ഡലം കമ്മിറ്റി

Published on 04 March, 2021
ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കരുതെന്ന് മണ്ഡലം കമ്മിറ്റി
കോഴിക്കോട്: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെ പി സി സി ക്ക് പരാതിയുമായി ബാലുശ്ശേരി യു ഡി എഫ് യോഗം. ധര്‍മജന്‍ സ്ഥാനാര്‍ഥിയായാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിലും രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണം. നടിയെ ആക്രമിച്ച കേസിലടക്കം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ ധര്‍മജന്‍ ദിലീപിനെ ശക്തമായി പിന്തുണച്ചത് വിവാദമായിരുന്നു.
ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന യു ഡി എഫ് യോഗമാണ് ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടത്. യോഗത്തില്‍ കെ പി സി സി അംഗങ്ങളടക്കം പങ്കെടുത്തിരുന്നു. സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ വളരെ നേരത്തേ തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയുടെത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക