Image

ബംഗാളില്‍ ഗാംഗുലി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധ്യത

Published on 04 March, 2021
ബംഗാളില്‍ ഗാംഗുലി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധ്യത
ബംഗാള്‍ : ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗാംഗുലി മത്സരിക്കാന്‍ സാധ്യത. മാര്‍ച്ച 7 ന് കൊല്‍ക്കത്തയില്‍ മോദി നടത്തുന്ന റാലിയിലേക്ക് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് ക്ഷണം.

വീട്ടില്‍ വിശ്രമത്തിലായ അദ്ദേഹത്തിന്റെ ആരോഗ്യം അനുകൂലമാണെങ്കില്‍ റാലിയില്‍ പങ്കെടുക്കാം, അതിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ പങ്കെടുക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണന്നും ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. നെഞ്ച് വേദനയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31 നാണ് ആശുപത്രിവിട്ടത്.

എന്നാല്‍ ഈ വിഷത്തില്‍ ഗാംഗുലി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന് ബംഗാളിലുള്ള സ്വീകാര്യത മനസിലാക്കി പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം നേരത്തെ ബിജെപി നടത്തിയിരുന്നു. മാര്‍ച്ച്‌ 27, ഏപ്രില്‍ ഒന്ന് തീയതികളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക