Image

പട്ടിക ഇറങ്ങും മുന്‍പേ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച്‌ ബി.ജെ.പി

Published on 04 March, 2021
പട്ടിക ഇറങ്ങും മുന്‍പേ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച്‌ ബി.ജെ.പി

പത്തനംതിട്ട: ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ ബി.ജെ.പി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും നേരിടുകയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. തിരുവല്ലയില്‍ വിജയ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് ബി.ജെ.പി മുമ്ബേയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.


ഡി.എം.ആര്‍.സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് കേരളത്തിന്‍റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. വീടിനടുത്തെ മണ്ഡലമായ പൊന്നാനിയില്‍ മത്സരിക്കാനാണ് താല്‍പര്യമെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ ഇ.ശ്രീധരനെ മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പി നേതൃത്വത്തിന് താല്‍പര്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക