Image

ടെക്‌സസ് നൂറ് ശതമാനം തുറക്കുമ്പോള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 March, 2021
ടെക്‌സസ് നൂറ് ശതമാനം തുറക്കുമ്പോള്‍ (ഏബ്രഹാം തോമസ്)
കോവിഡ്-19 ന്റെ രൂക്ഷത ചില സ്ഥലങ്ങളില്‍ കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ യു.എസിലെ ചില സംസ്ഥാനങ്ങള്‍ മാനദണ്ഡങ്ങളഇല്‍ വലിയ  ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് നടത്തിയ പ്രഖ്യാപനം മാര്‍ച്ച് 10 മുതല്‍ നിലവില്‍ വന്നേക്കും. സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യദിന വാര്‍ഷികവും ഡാലസ് കൗണ്ടിയില്‍ 3000-മത് മരണവും സംഭവിച്ച മാര്‍ച്ച് 2 നാണ് ഗവര്‍ണ്ണറുടെ പ്രഖ്യാപനം വന്നത് എന്നത് യാദൃശ്ചികം. ഇളവുകള്‍ നിലവില്‍ വരുന്നത്  ഡാളസ് കൗണ്ടി അതിന്റെ ആദ്യ കോവിഡ്-19 രോഗബാധ രേഖപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് എന്നതും തികച്ചും യാദൃശ്ചികം.

ടെക്‌സസ് ഗവര്‍ണ്ണര്‍ റിപ്പബ്ലിക്കനാണ്. ഡാളസ് കൗണ്ടി ജഡ്ജ് ക്ലേ ജെന്‍കിന്‍സ് ഡെമോക്രാറ്റും. ഈ ഒരു വര്‍ഷം കാലയളവിനുള്ളില്‍ രണ്ടുപേരുടെയും കോവിഡ്-19 പ്രഖ്യാപനങ്ങള്‍ വൈരുദ്ധ്യമായിരുന്നു. പലപ്പോഴും വാക്‌പോരും സംഭവിച്ചിട്ടുണ്ട്. ഗവര്‍ണ്ണര്‍ ഓസ്റ്റിനിലും ജഡ്ജ് ഡാലസിലുമായതിനാല്‍ വാക്ശരങ്ങള്‍ നേരിട്ട് ഏറ്റു മുട്ടിയിട്ടില്ല. ടെക്‌സസില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളപ്പോഴെല്ലാം പ്രബല ജനവിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. പ്രസിഡന്റ് ട്രമ്പ് ഭരണകാലത്ത് ഇത് ട്രമ്പ് വിരുദ്ധ വികാരത്തില്‍ നിന്ന് ഉടലെടുത്ത പ്രതിഷേധങ്ങളായിരുന്നു. തങ്ങളുടെ കുട്ടികളെ ഡേ കെയറിലാക്കണം ഇതിന് വേണ്ടിവരുന്ന ചെലവ് ഫെഡറല്‍ ഗവണ്‍മെന്റ് വഹിക്കണം എന്നൊരു ആവശ്യവും ഉയര്‍ന്നു. ഇടയ്ക്ക് ലോക്ക് ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ തങ്ങളുടെ കുട്ടികളെ മഹാമാരി ഭീഷണിക്ക് വിട്ടുകൊടുക്കുകയാണ് എന്നായി പ്രതിഷേധം.

അമേരിക്ക ഒരു വ്യാപാര, വ്യവസായ രാജ്യമാണ്. ലോക്ക്ഡൗണുകളുമായി മുന്നോട്ടു പോകാന്‍ വിവിധ താല്‍പര്യ ലോബികള്‍ അധികനാള്‍ അനുവദിക്കില്ല എന്ന് ആരംഭനാളുകളില്‍ തന്നെ ഈ ലേഖകന്‍ അഭിപ്രായപ്പെട്ടിരുന്നു. ടെക്‌സസില്‍  ഇളവുകള്‍ ആവശ്യപ്പെട്ട് വ്യ്പാരസ്ഥാപനങ്ങള്‍ വളരെ നാളുകളായി നിവേദനങ്ങള്‍ സമര്‍പ്പിച്ചു വരുന്നു. സ്ഥാപനത്തിന്റെ 25%, 50% കപ്പാസിറ്റി വരെ ഉപഭോക്താക്കളെ സ്വീകരിക്കുവാന്‍ ഹോട്ടലുകള്‍ക്കും സിനിമാശാലകള്‍ക്കും നല്‍കിയ ഇളവ് പര്യാപ്തമല്ല എന്ന പരാതി നിരന്തരം ഉയര്‍ന്നു. തങ്ങളുടെ സ്ഥാപനങ്ങളുടെ മെയിന്റന്‍സിന് വേണ്ടി വരുന്ന ചെലവ് 25%, 50% വരുമാനത്തിലൂടെ നേടാനാവില്ല എ്‌ന് വ്യാപാരസ്ഥാപനങ്ങള്‍ പറയുന്നു.

ടെക്‌സസ് ഗവര്‍ണ്ണറുടെ പുതിയ ഉത്തരവനുസരിച്ച് ടെക്‌സസുകള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക ധരിക്കേണ്ടതില്ല, വ്യാപാരസ്ഥാപനങ്ങള്‍ 100% പ്രവേശനം നല്‍കി ഉപഭോക്താക്കളെ സ്വീകരിക്കാം. പബ്ലിക് ഹെല്‍ത്ത് അധികാരികള്‍ ഇക്കാര്യത്തില്‍ ഗവര്‍ണ്ണറോട് വിയോജിച്ചു. മഹാമാരി ഇതിനകം 42,500 ടെക്‌സസുകാരുടെ മരണത്തിന് കാരണമായെന്നും നിയന്ത്രണങ്ങള്‍ നിര്‍ണ്ണായകമാണെന്നും ഇവര്‍ അറിയിച്ചു.
വാക്‌സിനേഷന്‍ നിരക്കുകള്‍ വര്‍ധിക്കുന്നതാണ് തന്റെ തീരുമാനത്തിന് കാരണമായതെന്ന് ആബട്ട് പറഞ്ഞു. 29 മില്യന്‍ ടെക്‌സസുകാരില്‍ 2 മില്യന്‍ പേരേ ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളൂ. ടെക്‌സസിന്റെ തീരുമാനം ഫെഡറല്‍ വിദഗ്ധരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നതല്ല. വാക്‌സിനേഷനുകള്‍ വര്‍ധിച്ചാലും ജനങ്ങള്‍ മാസ്‌ക് ധരിക്കണം, ജനക്കൂട്ടങ്ങള്‍ ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണം.

ഹോസ്പിറ്റലൈസേഷനുകളില്‍ സംഭവിക്കുന്നതും ആബട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കുറവ് വര്‍ധനവിലേയ്ക്ക് മാറാന്‍ അധികം വൈകില്ല എന്ന് വിദഗ്ധര്‍ പറയുന്നു. അടുത്ത ബുധനാഴ്ച മുതല്‍ ടെക്‌സസില്‍ മാസ്‌ക് നിര്‍ബന്ധമല്ല, ബിസിനസുകള്‍ക്ക് 100% പ്രവര്‍ത്തിക്കാം. ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇപ്പോഴും വ്യാപാരസ്ഥാപനങ്ങള്‍ക്ക് സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. സോഷ്യല്‍ ഗാതറിംഗുകളിലും സ്‌പോര്‍ട്‌സ് സ്്‌റ്റേഡിയങ്ങളിലും കണ്‍സേര്‍ട്ട് ഹാളുകളിലും മറ്റു പൊതുവേദികളിലും ഇതോടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമായി. 'കൂടുതല്‍ ടെക്‌സസുകാര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. ധാരാളം ലഘു വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവരുടെ ബില്ലുകള്‍ അടയ്ക്കുവാന്‍ നിവര്‍ത്തി ഇല്ലാതായി. ഇത് അവസാനിക്കണം', ടെക്‌സസില്‍ ലബക്കിലെ തിങ്ങി നിറഞ്ഞ ഒരു റെസ്റ്റോറന്റില്‍ ആബട്ട് പറഞ്ഞു. സദസ്യരില്‍ പലരും മാസ്‌ക് ധരിച്ചിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമായി.

2021 ജനുവരിക്ക് ശേഷം അതുവരെ വളരെ ഉയര്‍ന്നു നിന്നിരുന്ന ഹോസ്പിറ്റലൈസേഷനുകള്‍ കുറഞ്ഞു എന്നതു ശരിയാണ്. എന്നാല്‍ രോഗനിരക്ക് ഇപ്പോഴും കൂടുതലാണ്. ഈയാഴ്ച ടെക്‌സസില്‍ 5,600 പേര്‍ രോഗബാധിതരായി ഹോസ്പിറ്റലിലായി. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ശരാശരി 5,000 കേസുകള്‍ ഓരോ ആഴ്ചയും ഉണ്ടാകുന്നു.

ടെക്‌സസില്‍ ഉണ്ടായ ശൈത്യകാല കൊടുങ്കാറ്റുകളും വൈദ്യതി നിലയ്ക്കലും ധാരാളം കുടുംബങ്ങളെ ഒന്നിച്ചുകഴിയുവാന്‍ നിര്‍ബന്ധിച്ചു. ജനങ്ങള്‍ ജോലിയിലും സ്‌ക്കൂളുകളിലും സ്‌റ്റോറുകളിലും കുറച്ച് സമയം മാത്രം ചെലവഴിച്ചു.
നിബന്ധനകള്‍ വേണ്ടെന്ന് വയ്ക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ച് അടുത്ത് തന്നെ സ്പ്രിംഗ് ബ്രേക്ക് ആരംഭിക്കുമ്പോള്‍. ഈ ഒഴിവില്‍ ജനങ്ങള്‍ കൂടുതല്‍ സഞ്ചരിക്കും, ഒന്ന് ചേരും, ബാറുകളില്‍ പോകും, യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ്, ഫോര്‍ട്ട് വര്‍ത്തിലെ ഹെല്‍ത്ത് സയന്‍സ് സെന്ററിലെ എപി ഡെമിയോളജിസ്റ്റ് ഡയാന സെര്‍വാന്റെസ് പറഞ്ഞു. ഒരു സ്പ്രിംഗ് ബ്രേക്ക് സ്‌പൈക്ക് (ഇന്‍കോവിഡ്-19) നാമാരും ആഗ്രഹിക്കുന്നില്ല.
ആബട്ട് അടുത്തവര്‍ഷം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു നിന്നും ധാരാളം സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നത് സ്വാഭാവികം.

ടെക്‌സസ് നൂറ് ശതമാനം തുറക്കുമ്പോള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
Belusebel 2021-03-04 12:02:43
President Biden spoke to CVS and they want all teachers vaccinated this month. So let’s give thanks to both CVS & our President. The real President elected by US citizens. Under trump who was elected by Russia, we lost 500000 precious Human beings. trump is the incarnation of Belusebel
പൗരൻ 2021-03-04 14:31:51
സമ്പദ്‌വ്യവസ്ഥ ഏറ്റവും ടോപ്പിൽ : മഹാമാരിക്ക് മറുമരുന്ന് : അമേരിക്കയെന്ന് പറഞ്ഞാൽ കുട്ടിക്കളിയല്ലെന്ന് ലോകത്തിന് ബോദ്ധ്യം : നവ അമേരിക്കയുടെ സ്രഷ്‌ടാവ്‌ ട്രംപിന്റെ കാലടികൾ വെറുതെ പിന്തുടർന്നാൽ മതി ചൈഡന്. ഈ മിണ്ടാപ്രാണിയെ പത്രസമ്മേളനം വിളിക്കാൻ സമ്മതിക്കാത്തത് കഷ്ടമാണ്, ഭരണത്തിൽ കയറിയതിൽ പിന്നെ പത്രക്കാരെ കാണാൻ ആ പാവത്തിനെ സമ്മതിക്കുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക