Image

കൊവിഡും മാനസികാരോഗ്യവും: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക് സംഘടിപ്പിക്കുന്ന സെമിനാർ ശനിയാഴ്ച

ഷൈല പോൾ പി ആർ ഒ Published on 04 March, 2021
കൊവിഡും  മാനസികാരോഗ്യവും: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക് സംഘടിപ്പിക്കുന്ന സെമിനാർ  ശനിയാഴ്ച
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്  മാർച്ച്   6 ശനിയാഴ്ച  രാവിലെ 10 മുതൽ 12 വരെ (ന്യൂയോർക് സമയം)  സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ സൂം സെമിനാറിലേക്കു   എല്ലാവരെയും ക്ഷണിക്കുന്നു .

കോവിഡ്   -19:  സൈക്കോളജിക്കൽ ഇമ്പാക്ട് ഓൺ മെന്റൽ ഹെൽത്ത് ആൻഡ് വെൽബിയിങ്-എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത  സൈക്യാട്രി   മെഡിക്കൽ ഡയറക്ടർ ഡോക്ടർ റെജി ആറ്റുപുറത്ത് പ്രഭാക്ഷണം നടത്തുന്നു . മുൻ നഴ്സിംഗ് അസോസിയേഷൻ ഭാരവാഹി ലീലാമ്മ അപ്പുക്കുട്ടന്റെ പുത്രനാണ് ഡോക്ടർ റെജി.

 പാനലിസ്റ്റുകൾ  ഷൈല റോഷിൻ, ജയാ തോമസ്.   മോഡറേറ്റർ ജെസ്സി കുര്യൻ. ഈ മഹാമാരിയുടെ കാലത്തു  മനുഷ്യ മനസ്സിൽ ഉണ്ടാകുന്ന മാനസിക ആഘാതത്തെക്കുറിച്ചും പരിഹാരത്തെ കുറിച്ചും സെമിനാർ ചർച്ച ചെയ്യുന്നു .  പങ്കെടുക്കുന്ന നഴ്സസിനു 2 മണിക്കൂർ കോണ്ടാക്ട് ഹവേഴ്സ് ലഭിക്കുന്നതായിരിക്കും.

 എല്ലാ പ്രിയപെട്ടവരോടും ഈ സൂം മീറ്റിംഗിലേക്കു രജിസ്റ്റർ ചെയ്തു പങ്കെടുക്കണമെന്ന്  നഴ്സസ് അസോസിയേഷൻ അഭ്യർത്ഥിക്കുന്നു . 

കൂടുതൽ വിവരങ്ങൾക്ക് നഴ്സസ് അസോസിഷൻ പ്രസിഡന്റ് അന്ന ജോർജ് 646 732 6143 ഷൈല പോൾ പി ആർ ഒ :516 417 6393 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക