Image

കമല്‍ഹാസന്‍ തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

Published on 03 March, 2021
കമല്‍ഹാസന്‍ തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
ചെന്നൈ : നടന്‍ കമല്‍ഹാസന്‍ തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. കമലിന്റെ മക്കള്‍ നീതി മയ്യം നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി (എസ്എംകെ), ഇന്ത്യന്‍ ജനനായക കക്ഷി (ഐജെകെ) എന്നിവയാണ് അണിചേരുന്നത്. കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്നു സൂചനയുണ്ട്. ശരത് കുമാറിനു പുറമേ, ഭാര്യയും നടിയുമായ രാധികയുള്‍പ്പെടെ നിരവധി പ്രമുഖര്‍ മത്സരിക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ സഖ്യത്തിലായിരുന്നു എസ്എംകെ. നേരത്തേ, അണ്ണാഡിഎംകെ ചിഹ്നത്തില്‍ ശരത് കുമാര്‍ എംഎല്‍എയുമായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ തവണ തോറ്റു. നാടാര്‍ മേഖലകളില്‍ സ്വാധീനമുള്ള പാര്‍ട്ടി തെക്കന്‍ തമിഴ്‌നാട്ടിലെ ഇരുപതോളം സീറ്റില്‍ മത്സരിക്കുമെന്നാണു സൂചന. രാധിക വേളാച്ചേരിയിലും ശരത്കുമാര്‍ കോവില്‍പെട്ടിയിലും മത്സരിച്ചേക്കും.

പെരമ്പലൂര്‍ എംപിയും എസ്ആര്‍എം ഗ്രൂപ്പ് സ്ഥാപകനുമായ പാരിവേന്ദറിന്റെ പാര്‍ട്ടിയാണ് ഐജെകെ. ഡിഎംകെ ചിഹ്നത്തിലാണു പാരിവേന്ദര്‍ ലോക്‌സഭയിലേക്കു ജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക