നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹ വേഷത്തില്‍ എത്തിയ അച്ഛന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. എന്റെ സുന്ദരന്‍ എന്നാണ് അച്ഛനെ നമിത വിശേഷിപ്പിച്ചിരിക്കുന്നത്.
കല്യാണ ദിവസം ധരിച്ച മുണ്ടും ജുബ്ബയും അച്ഛന് വീണ്ടും അണിഞ്ഞപ്പോള്‍ ഫോട്ടൊയെടുത്ത് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആക്കുകയായിരുന്നു നമിത. അമ്മയാണ് അച്ഛന്റെ സ്റ്റൈലിസ്റ്റ് എന്നും നടി കുറിച്ചു. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് നമിതയും കുടുംബവും മാറിയത്. വീടിന്റെ പാലുകാച്ചല്‍ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിരുന്നു.