Image

ജോയന്‍ കുമരകത്തിന്റെ പൊതുദര്‍ശനം മാര്‍ച്ച് 6-ശനിയാഴ്ച

പി പി ചെറിയാന്‍,ഡാളസ് Published on 03 March, 2021
ജോയന്‍ കുമരകത്തിന്റെ പൊതുദര്‍ശനം മാര്‍ച്ച് 6-ശനിയാഴ്ച
കാലിഫോര്‍ണിയ : അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ജോയന്‍ കുമരകത്തിന്റെ പൊതുദര്‍ശനം കാലിഫോര്‍ണിയയിലെ സാന്‍ ലോറെന്‍സോയിലുള്ള  ഗ്രിസ്സം ചാപ്പല്‍ ആന്‍ഡ് മോര്‍ച്ചറിയില്‍ വച്ച് നടത്തപ്പെടുന്നു. (267 ഈസ്റ്റ് ലെവെല്ലിങ് ബുള്ളോവാര്‍ഡ്, സാന്‍ ലോറെന്‍സോ, CA 94580)  മാര്‍ച്ച് 6-ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണി മുതല്‍ രണ്ടര മണി വരെയാണ് പൊതുദര്‍ശനം. വൈദികരുടെ നേതൃത്വത്തില്‍ മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്തപ്പെടും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു സമയത്ത് 25 പേര്‍ക്ക് മാത്രമേ വ്യൂയിങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. പൊതുദര്‍ശനം തത്സമയ പ്രക്ഷേപണം സോഷ്യല്‍ മീഡിയയില്‍  ഉണ്ടായിരിക്കും

മൃതദേഹം ദഹിപ്പിക്കണമെന്ന  ജോയന്റെ ആഗ്രഹമനുസരിച്ചു അടുത്തയാഴ്ച  സാന്‍ ലോറെന്‍സോയില്‍ മൃതദേഹം ദഹിപ്പിച്ചതിനുശേഷം ചിതാഭസ്മം കേരളത്തില്‍ എത്തിക്കുകയും കുമരകത്തുള്ള കുടുംബ കല്ലറയില്‍ അടക്കുകയും ചെയ്യും.

തിങ്കളാഴ്ച, മാര്‍ച്ച് എട്ടാം തീയതി വൈകിട്ട് എട്ടു മണിക്ക് (ന്യൂ യോര്‍ക്ക് സമയം) ഒരു അനുശോചന യോഗം സൂം പ്ലാറ്റ് ഫോമില്‍ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കു സിബി ഡേവിഡ് ന്യൂയോര്‍ക് 917 353 1242

റിപ്പോര്‍ട്ട് പി പി ചെറിയാന്‍,ഡാളസ്




ജോയന്‍ കുമരകത്തിന്റെ പൊതുദര്‍ശനം മാര്‍ച്ച് 6-ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക