Image

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് എ. എ. റഹീം

Published on 02 March, 2021
നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് എ. എ. റഹീം

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ കളമശേരിയില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച്‌ എ. എ. റഹീം. സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം. ഡിവൈഎഫ്‌ഐക്ക് സീറ്റ് ചോദിച്ച്‌ വാങ്ങുന്ന ശീലമില്ലെന്നും തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഡിവൈഎഫ്‌ഐ യുവാക്കള്‍ക്ക് പ്രാതിനിധ്യം തെരഞ്ഞെടുപ്പില്‍ നല്‍കണമെന്ന വാദം മുന്നോട്ടുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുവതി യുവാക്കള്‍ ആഗ്രഹിക്കുന്നത് കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകണമെന്നാണ് അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് അല്ല. സമഗ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഡിവൈഎഫ്‌ഐയുടെ അജണ്ട എന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക