Image

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; ചാഡ്വിക് ബോസ്മാന്‍ മികച്ച നടന്‍, ദി ക്രൗണിന് തിളക്കം

Published on 01 March, 2021
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; ചാഡ്വിക് ബോസ്മാന്‍ മികച്ച നടന്‍, ദി ക്രൗണിന് തിളക്കം


78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ കെയര്‍ എ ലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി. ടെലിവിഷന്‍ വിഭാഗത്തില്‍ ദി ക്രൗണ്‍ നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച സീരീസ്, മികച്ച നടി, മിക
ച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്.  

മികച്ച ചിത്രം (ഡ്രാമ)- നൊമാദ്ലാന്‍ഡ്. മികച്ച ചിത്രം (മ്യൂസിക്കല്‍/ കോമഡി)- ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം മികച്ച നടന്‍ (ഡ്രാമ)- ചാഡ്വിക് ബോസ്മാന്‍ (മരണാനന്തര പുരസ്‌കാരം, ചിത്രം- മാ റൈനീസ് ബ്ലാക്ക് ബോട്ടം) മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ മികച്ച നടി (മ്യൂസിക്കല്‍/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്) മികച്ച നടന്‍ മ്യൂസിക്കല്‍/ കോമഡി വിഭാഗം)- സാച്ച ബാറോണ്‍ കൊഹന്‍ (ബാരാത് സബ്സീക്വന്റ് മൂവീ ഫിലിം) 


മികച്ച  സംവിധായകന്‍- ചോലെ സാവോ (നൊമാദ്ലാന്‍ഡ്) മികച്ച സഹനടി- ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍) മികച്ച സഹനടന്‍- ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ) മികച്ച തിരക്കഥകൃത്ത്- ആരോണ്‍ സോര്‍ക്കിന്‍ (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ) മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക) മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- സോള്‍ മികച്ച ഓറിജിനല്‍ സ്‌കോര്‍-സോള്‍ മികച്ച ഓറിജിനല്‍ സോങ്- സീന്‍ (ദ ലൈഫ് അഹെഡ്)


ടെലിവിഷന്‍ വിഭാഗം 

മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ)- ദി ക്രൗണ്‍ മികച്ച നടി  (ഡ്രാമ)- എമ്മ കോറിന്‍ (ദി ക്രൗണ്‍) മികച്ച നടന്‍  (ഡ്രാമ)- ജോഷ്വാ കോണര്‍ (ദി 
ക്രൗണ്‍) മികച്ച സഹനടി  (ഡ്രാമ)- ഗില്ലന്‍ ആന്‍ഡേഴ്സണ്‍ (ദി ക്രൗണ്‍) മികച്ച സഹനടന്‍ (ഡ്രാമ)- ജോണ്‍ ബൊയേഗ (സ്മോള്‍ ആക്സ്)


മികച്ച ടെലിവിഷന്‍ സീരീസ് (മ്യൂസിക്കല്‍/കോമഡി)- ഷിറ്റ്സ് ക്രീക്ക് മികച്ച നടി (മ്യൂസിക്കല്‍/ കോമഡി)- കാതറിന്‍ ഓഹാര (ഷിറ്റ്സ് ക്രീക്ക്) മികച്ച നടന്‍ (മ്യൂസിക്കല്‍/ കോമഡി)- ജാസണ്‍ സുഡെകിസ് (ടെഡ് ലാസ്സോ) മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂന്‍സ് ഗാംബിറ്റ് 


മികച്ച നടി (ലിമിറ്റഡ് സീരീസ്)- അന്‍യാ ടെയ്ലര്‍ ഡോയ് ( ക്യൂന്‍സ് ഗാംബിറ്റ്) മികച്ച നടന്‍ (ലിമിറ്റഡ് സീരീസ്)- മാര്‍ക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ

(കടപ്പാട്: മാതൃഭൂമി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക