Image

സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ മത്സരിച്ചേക്കും

Published on 01 March, 2021
സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ മത്സരിച്ചേക്കും
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവിധായകന്‍ രഞ്ജിത്ത് സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ മത്സരിച്ചേക്കും. ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക