Image

എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ വെളളാപ്പള്ളി

Published on 01 March, 2021
എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ വെളളാപ്പള്ളി
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈഴവ സമുദായത്തെ തന്ത്രപൂര്‍വം തഴയുകയാണെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. യോഗനാഥത്തിലെ ലേഖനത്തിലാണ് വിമര്‍ശം. സംഘടിത ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കൈപ്പിടിയിലാക്കി. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് മുസ്ലിം മത സംഘടനകളും ക്രിസ്തീയ സഭകളുമാണ്.

സി.പി.എമ്മിലെ പുതു തലമുറ നേതാക്കളുടെ ജാതിയും മതവും പരിശോധിച്ചാലും സ്ഥിതി ഭിന്നമല്ല. പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ ഒന്നിച്ച്‌ നിന്ന് വിലപേശാനുള്ള ശക്തി നേടണമെന്നും അവഗണിക്കാനാണ് തീരുമാനമെങ്കില്‍ തക്ക മറുപടി നല്‍കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക