Image

നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ മ​ത്സ​രി​ക്കും; കെ.​സി. ജോ​സ​ഫ്

Published on 01 March, 2021
നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ മ​ത്സ​രി​ക്കും; കെ.​സി. ജോ​സ​ഫ്
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി. ജോ​സ​ഫ്. ഇ​രി​ക്കൂ​റി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലന്നും ഇ​രി​ക്കൂ​റി​ല്‍ ​നി​ന്ന് മാ​റു​ന്ന​ത് മ​ല​ബാ​റി​ലെ നേ​താ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്നും നി​ല​വി​ല്‍ യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് എന്നും ജോ​സ​ഫ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര വ​ന്‍​വി​ജ​യ​മാ​യി​രു​ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അര്‍ഹിക്കുന്നതിലേറെ പാര്‍ട്ടി എനിക്ക് തന്നുവെന്ന അഭിപ്രായക്കാരനാണ് ഞാന്‍. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മാത്രം മല്‍സരിക്കും. രമേശ് ചെന്നിത്തല നിശ്ചയമായും മല്‍സരിക്കും, അദ്ദേഹം പ്രതിപക്ഷനേതാവാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല‌യുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക