Image

കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി

Published on 01 March, 2021
കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി
ഹൈദരാബാദ്: ഇന്ത്യക്ക് അഭിമാനമായി ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഒന്‍പത് വയസുകാരി ആഫ്രിക്കയിലെ കിളിമഞ്ചാരോ കീഴടക്കി. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് കിളിമഞ്ചാരോ. ടാന്‍സാനിയയിലാണ് ഈ കൊടുമുടി.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ സ്വദേശിനിയായ റിത്വിക ശ്രീയാണ് കിളിമഞ്ചാരോ കീഴടക്കിയ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി. അതേസമയം ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന വിശേഷണം ഇനി റിത്വികയ്ക്ക് അവകാശപ്പെട്ടതാണ്.  

കടല്‍നിരപ്പില്‍ നിന്ന് 5681 മീറ്റര്‍ ഉയരത്തിലുള്ള ഗില്‍മാന്‍സ് പോയന്റാണ് റിത്വിക കീഴടക്കിയത്. അനന്തപൂര്‍ ജില്ലാ കലക്ടര്‍ റ്വിതികയെ അഭിനന്ദിച്ചു. റിത്വികയുടെ അച്ഛന്‍ ക്രിക്കറ്റ് കോച്ചാണ്. തെലങ്കാനയില്‍ റോക്ക് ക്ലൈംബിങ് സ്‌കൂളിലാണ് 9 വയസുകാരി പരിശീലനം നേടിയത്. ലഡാക്കില്‍ വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്.ച്ഛനൊപ്പമാണ് പെണ്‍കുട്ടി ചരിത്രം കുറിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക