Image

ഭീകരതയ്‌ക്കെതിരേ പാക്കിസ്ഥാന്‍ സ്വന്തം നിലയില്‍ നടപടിയെടുക്കണം: ഹില്ലരി

Published on 19 July, 2011
ഭീകരതയ്‌ക്കെതിരേ പാക്കിസ്ഥാന്‍ സ്വന്തം നിലയില്‍ നടപടിയെടുക്കണം: ഹില്ലരി
ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരേ പാക്കിസ്ഥാന്‍ സ്വന്തം നിലയില്‍ നടപടിയെടുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭീരകതയ്‌ക്കെതിരേയുള്ള അമേരിക്കയുടെ സഖ്യകക്ഷിയാണെന്നും അവര്‍ പറഞ്ഞു. മുംബൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടെത് തങ്ങളുടെ കൂടി ആവശ്യമാണെന്നും ഹിലാരി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയും അമേരിക്കയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണവും തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. നയതന്ത്രബന്ധത്തിലെ കാഴ്ചപ്പാടുകളും മേഖലാ, ആഗോള വിഷയങ്ങളും ഹില്ലരിയുമായി ചര്‍ച്ച ചെയ്തതായി കൃഷ്ണ പറഞ്ഞു.
തന്നെയാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും അവര്‍ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ നടത്തുന്നതിനെ യുഎസ് പ്രോത്സാഹിപ്പിക്കുന്നുണ്‌ടെന്നും ഹില്ലരി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക