Image

അവളെ വിവാഹം കഴിക്കാമോ? ബലാത്സംഗ കേസിലെ പ്രതിയോട് സുപ്രീംകോടതി

Published on 01 March, 2021
അവളെ വിവാഹം കഴിക്കാമോ? ബലാത്സംഗ കേസിലെ പ്രതിയോട് സുപ്രീംകോടതി
ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ മോഹിത് സുഭാഷ് ചാവാന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതാണ് കേസ്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആണ് ഈ ചോദ്യം ഉന്നയിച്ചത്. ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതിക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയെ വിവാഹം കഴിക്കാന്‍ ആകുമോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. വിവാഹം കഴിക്കാന്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ സഹായിക്കാമെന്നും അല്ലെങ്കില്‍ ജോലി പോകുമെന്നും ജയിലില്‍ പോകേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നു എന്നും എന്നാല്‍ പെണ്‍കുട്ടി അത് നിരസിച്ചു എന്നും പ്രതി കോടതിയെ അറിയിച്ചു. ഇപ്പോള്‍ താന്‍ വിവാഹിതനാണെന്നും വീണ്ടും വിവാഹം കഴിക്കാന്‍ ആകില്ലെന്നും പ്രതി കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്താല്‍ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. പിന്നാലെ പ്രതിയുടെ അറസ്റ്റ് കോടതി നാലാഴ്ചത്തേയ്ക്ക് തടഞ്ഞു.

വിവാഹത്തിന് പ്രതിയുടെ മാതാവ് മുമ്ബ് സമ്മതിച്ചിരുന്നു എന്നും അതിനു ശേഷമാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത് എന്നുമാണ് പ്രതിഭാഗം ബോധിപ്പിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായി വിവാഹം നടത്താമെന്ന ധാരണയില്‍ രേഖ തയ്യാറാക്കിയിരുന്നു എന്നും പ്രതി ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു ഇരയുടെ വക്കീല്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക