Image

എം.എം.മണിയെ ഉടുമ്ബന്‍ ചോലയില്‍ വീണ്ടും മത്സരിപ്പിക്കണമെന്ന് ശുപാര്‍ശ

Published on 01 March, 2021
എം.എം.മണിയെ ഉടുമ്ബന്‍ ചോലയില്‍ വീണ്ടും മത്സരിപ്പിക്കണമെന്ന്  ശുപാര്‍ശ
ഇടുക്കി: മന്ത്രി എം.എം.മണിയെ ഉടുമ്ബന്‍ചോലയില്‍ വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാര്‍ശ. 2016-ല്‍ 1109 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് എം.എം.മണി ഉടുമ്ബന്‍ചോലയില്‍ നിന്ന് ജയിച്ചത്. കോണ്‍ഗ്രസിലെ സേനാപതി വേണുവായിരുന്നു പ്രധാന എതിര്‍സ്ഥാനാര്‍ഥി. ഇടുക്കിയും തൊടുപുഴയും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. ദേവികുളത്ത് എസ് രാജേന്ദ്രന്റെ കാര്യം സംസ്ഥാന സമിതി തീരുമാനിക്കും.

സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടുമ്ബന്‍ചോലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മണി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്ബ് ഉടുമ്ബന്‍ചോല മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നെടുങ്കണ്ടത്ത് മന്ത്രി മണി ഉദ്ഘാടനം ചെയ്തിരുന്നു. ജില്ലയില്‍ എല്‍.ഡി.എഫിന്റെ ആദ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായിരുന്നു ഇത്.

അതേസമയം, മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും വീണ്ടും മത്സരിക്കാനായി രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയററ്റ് യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ഇരുവരുടെയും വിജയ സാധ്യത പരിഗണിക്കണമെന്നും ജില്ലാ കമ്മിറ്റി നേതൃത്വത്തെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക